# സാരിയില്‍ മാജിക് തീര്‍ത്ത് സംയുക്ത മേനോന്‍…!

- Link: https://ml.b4blaze.com/film-news/samyuktha-menon-new-photos-2
- Published: 2022-05-08T10:09:32+05:30
- Author: Rahul

2016ല്‍ പുറത്തിറങ്ങിയ പോപ്‌കോണ്‍ എന്ന ചിത്രത്തിലൂടെയാണ് നടി സംയുക്ത മേനോന്‍ സിനിമാ
അഭിനയ രംഗത്തേക്ക് എത്തുന്നത്. ആദ്യ സിനിമയില്‍ അഞ്ജന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്
എത്തിയ നടിയെ പ്രശസ്തയാക്കിയത്, തീവണ്ടി എന്ന സിനിമയിലെ ദേവി എന്ന കഥാപാത്രമാണ്. കലരി
ആയിരുന്നു സംയുക്തയുടെ തമിഴ് സിനിമയിലെ ആദ്യ ചിത്രം, പിന്നീട് ജൂലൈ കാട്രില്‍ എന്ന 
സിനിമയിലും നടി എത്തി.. മലയാളം, തമിഴ് ഭാഷാ ചിത്രങ്ങള്‍ക്ക് പുറമെ തലെുങ്ക് സിനിമാ 
ലോകത്തും നടി അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/samyuktha-1-300x285.
jpg?resize=1154%2C1096&ssl=1)

അയപ്പനും കോശിയുടേയും തെലുങ്ക് റീമേക്കായ ഭീംല നായക് എന്ന സിനിമയിലാണ് നടി എത്തിയത്.
ഇപ്പോള്‍ കന്നഡ സിനിമാ രംഗത്തേക്കും എത്തിയിരിക്കുകയാണ് സംയുക്ത മേനോന്‍. നിലവില്‍ 
വിവിധ ഭാഷകളിലായി നിരവധി സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന നടിയ സംയുക്തയുടെ പുതിയ സോഷ്യല്‍
മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് നടി ആരാധകര്‍ക്കായി
പങ്കുവെച്ചിട്ടുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/samyukth2-248x300.
jpg?resize=1150%2C1391&ssl=1)

മാജിക് എന്ന ക്യാപ്ഷനോട് കൂടിയാണ് സംയുക്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ 
മീഡിയയില്‍ വളരെയേറെ സജീമായ താരം, ഇതിനു മുന്‍പും തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിട്ടുണ്ട്.
ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കവെച്ചതിന് ഒരുപാട് വിമര്‍ശനങ്ങള്‍ നടിയ്ക്ക് കേള്‍ക്കേണ്ടി
വരാറുണ്ടെങ്കിലും,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/samyuktha-455-1-
300x294.jpg?resize=1152%2C1129&ssl=1)

അതെല്ലാം അതിന്റെ വഴിക്ക് വിട്ടു കളയുക എന്നതാണ് സംയുക്തയുടെ രീതി. നിരവധിപ്പേരാണ് 
താരത്തിന്റെ പുതിയ ചിത്രങ്ങള്‍ക്ക് സ്‌നേഹം പകര്‍ന്ന് എത്തുന്നത്. എല്ലാ വസ്ത്രങ്ങളും
സംയുക്തയ്ക്ക് ഒരുപോലെ ചേരും എന്നാണ് ആരാധകര്‍ പറയുന്നത്.
