# ധനുഷ് സിനിമയില്‍ നിന്ന് സംയുക്ത പിന്മാറിയോ..? കാരണം തിരഞ്ഞ് ആരാധകര്‍!

- Link: https://ml.b4blaze.com/film-news/samyuktha-opted-out-of-dhanush-vaathi
- Published: 2022-01-12T12:54:19+05:30
- Author: Rahul

മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത മേനോന്‍. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയെടുക്കാന്‍ സംയുക്തയ്ക്ക് സാധിച്ചിട്ടുണ്ട്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം തമിഴ് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന
വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എല്ലാം നിറഞ്ഞ് നിന്നത്. ഈ വാര്‍ത്ത ആരാധകരേയും വലിയ 
ആവേശത്തിലാഴ്ത്തി. തമിഴ് സൂപ്പര്‍സ്റ്റാര്‍ ധനുഷിന്റെ നായിക ആയിട്ടായിരുന്നു സംയുക്തയെ
നിശ്ചയിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/samyukthaaa-300x169.
jpg?resize=831%2C468&ssl=1)

എന്നാല്‍ പിന്നീട് പുറത്ത് വന്ന ചില വാര്‍ത്തകളാണ് ആരാധകരുടെ ഇടയില്‍ ആശയക്കുഴപ്പം 
ഉണ്ടാക്കിയത്. ധനുഷ് ചിത്രം ‘വാത്തി’യില്‍ നിന്നും മലയാളി താരം സംയുക്ത മേനോന്‍ പിന്മാറിയതായാണ്
റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് സംയുക്ത ചിത്രത്തില്‍
നിന്നും പിന്മാറിയത് എന്നും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ ഈ വാര്‍ത്തകള്‍ക്കെതിരെ
ഇപ്പോള്‍ വാത്തി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരം
വാര്‍ത്തകള്‍ തീര്‍ത്തും വ്യാജമാണെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/vaathi-dhanush-samyuktha.
jpg.image_.845.440-300x156.jpg?resize=873%2C454&ssl=1)

സംയുക്ത സിനിമയുടെ ഭാഗമാണ്. നടി പിന്മാറി എന്ന വാര്‍ത്ത തെറ്റാണെന്നും അണിയറപ്രവര്‍ത്തകര്‍
അറിയിക്കുന്നു. പൊങ്കലിന് ശേഷം സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍
അറിയിച്ചു. വെങ്കി അറ്റിലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാത്തി. അതേസമയം,
വാത്തി എന്ന സിനിമയുടെ തെലുങ്ക് റീമേക്കും സര്‍ എന്ന പേരില്‍ പുറത്തിറങ്ങും എന്ന് അണിയറ
പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണത്തിനെതിരെ 
പോരാടുന്ന യുവാവിന്റെ കഥാപാത്രമായാണ് ധനുഷ് ചിത്രത്തില്‍ എത്തുന്നത്. സര്‍ എന്നത് ധനുഷിന്റെ
ആദ്യ തെലുങ്ക് സിനിമ കൂടിയായിരിക്കും.

 
