# 17 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അഭിമുഖം; ഭാവന അനുഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി സംയുക്ത വര്‍മ്മ

- Link: https://ml.b4blaze.com/film-news/samyuktha-varma-interview-about-bhavana
- Published: 2022-06-23T19:00:43+05:30
- Author: Gargi

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടി സംയുക്ത വര്‍മ്മയെ. സിനിമയില്‍ നിന്നു മാറി നില്‍ക്കുകയാണെങ്കിലും
മലയാളികള്‍ക്കിടയില്‍ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത. യോഗ ജീവിതത്തിലെ ദിനചര്യപോലെ
അനുഷ്ഠിക്കുന്ന ഒരാളാണ് സംയുക്ത.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/samyuktha-varma-
birthday.jpg?resize=720%2C900&ssl=1)

17 വര്‍ഷങ്ങള്‍ക്ക് ശേഷം സംയുക്ത ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
നടി ഭാവന താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ഭാവന ഈയടുത്ത് കാലത്ത്
അനുഭവിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് സംയുക്ത.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/bhavana-manju-samyuktha-
1200.jpg?resize=1200%2C800&ssl=1)

‘ഭാവന എനിക്ക് സഹോദരിയെ പോലെയാണ്. എന്റെ സഹോദരിയുടെ കൂടെയാണ് ആ കുട്ടി പഠിച്ചത്. അങ്ങനെയൊരു
പരിചയം കൂടി എനിക്ക് ഭാവനയുമായിട്ടുണ്ട്. ഭാവന നിങ്ങള്‍ കാണുന്ന പോലെ അത്ര സ്‌ട്രോങ്ങും
ഒക്കെ ആണെങ്കിലും കഴിഞ്ഞു പോയ രണ്ട് മൂന്ന് വര്‍ഷം ആ കുട്ടി കടന്നു പോയ മെന്റല്‍ ട്രോമ
ചെറിയ ട്രോമയൊന്നുമല്ലായിരുന്നു. ഞങ്ങള്‍ അടുത്ത ആള്‍ക്കാര് മാേ്രത കണ്ടിട്ടുള്ളു.
പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ് തളര്‍ന്ന് പോയിടത്തു നിന്ന് വന്നിട്ടുള്ളതാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/bhavana-new2.jpg?
resize=579%2C626&ssl=1)

അതീന്ന് ഒരു ശക്തി വന്നിട്ടുള്ള കുട്ടിയാണ്. എന്റെടുത്തും മഞ്ജുവിന്റെ അടുത്തും പറയാറുണ്ട്,
ഞാന്‍ ആത്മഹത്യ ചെയ്യാത്തത് അമ്മയെ ആലോചിച്ചിട്ട് മാത്രമാണ്. അച്ഛന്‍ മരിച്ചിട്ട് അധികം
ആയിട്ടില്ല. വളരെ നല്ലൊരു ഭര്‍ത്താവും കുടുംബവും സഹോദരനും നല്ല സുഹൃത്തുക്കളും ഉള്ള
ആളാണ് ഭാവന. നല്ല സപ്പോര്‍ട്ടാണ് എല്ലാവരും ഭാവനയ്ക്ക്. അതൊക്കെയാണ് ഇന്ന് ആ കുട്ടി
സ്‌ട്രോങ്ങ് ആയതിന് പിന്നിലെന്നും സംയുക്ത പറയുന്നു.
