# സംയുക്ത വർമ്മയുടെ യോഗ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു !! ഇതെങ്ങനെ സാധിക്കുന്നു എന്ന് ആരാധകർ

- Link: https://ml.b4blaze.com/film-news/samyuktha-varma-yog-photos
- Published: 2020-03-09T10:01:13+05:30
- Author: Rahul

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംയുക്ത വർമ്മ, ഒരു കാലത്ത് മലയാള സിനിമയിൽ
നിറഞ്ഞു നിന്നിരുന്ന താരം വിവാഹത്തോടെ സിനിമയിൽ നിന്നും അപ്രത്യക്ഷ്യമായി.  സിനിമയിൽ
സജീവമല്ലെങ്കിലും സംയുകതയുടെയും ബിജു മേനോൻെറയും പുതിയ പുതിയ വിശേഷനാണ് രണ്ടു കൈയും
നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്
സംയുക്തയുടെ യോഗ ചെയ്യുന്ന ചിതങ്ങൾ ആണ്. വനിതാ ദിനത്തോടെ അനുബന്ധിച്ചാണ് സംയുക്ത ഈ 
ചിത്രങ്ങൾ പങ്കു വെച്ചിട്ടുള്ളത്.

യോഗാ വിദഗ്ധയായ സംയുക്ത യോഗ ചെയ്യുന്നതിന്റെ പുതിയ ചിത്രങ്ങളാണ് വനിതാ ദിനമായ ഇന്നലെ
സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്നത്.

![samyuktha varma-yoga](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
03/samyuktha-varma-yoga.jpg?resize=933%2C450&ssl=1)

ബിജു മേനോനും ആയുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും
സോഷ്യല്‍ മീഡിയകളില്‍ താരം ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. നേരത്തെയും നടി യോഗ അഭ്യസിക്കുന്ന
ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരുന്നു. നടിയുടെ പുതിയ ചിത്രങ്ങളും ആരാധകര്‍
ഏറ്റെടുത്തിരിക്കുകയാണ്.

![samyukatha varma](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/
samyukatha-varma.jpg?resize=932%2C557&ssl=1)

നേരത്തെ അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൈസൂരിലെ അഷ്ടാംഗ യോഗശാലയില്‍ വെച്ച്‌ യോഗ അഭ്യസിച്ചിരുന്നെന്നും
ആ സമയത്തെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതെന്നും സംയുക്ത പറഞ്ഞിരുന്നു.
