# സഫാരി സ്യൂട്ടില്‍ നടക്കുന്നതിനേക്കാള്‍ ആളുകള്‍ ശ്രദ്ധിക്കുക തുണിയുടുക്കാതെ ഓടിയാലാണ്!!

- Link: https://ml.b4blaze.com/film-news/sanal-kumar-padmanabhan-support-to-bala
- Published: 2023-08-05T21:06:33+05:30
- Author: Anu

നടന്‍ ബാലയും യൂടൂബര്‍ ചെകുത്താന്‍ എന്ന അജു അലക്‌സും തമ്മിലുള്ള വിവാദമാണ് സോഷ്യലിടത്തെ
പ്രധാന ചര്‍ച്ചാവിഷയം. എല്ലാവരെയും കണ്ണില്‍ച്ചോരയില്ലാതെ വാക്കുകളിലൂടെ കൊന്നൊടുക്കുകയാണ്
ചെകുത്താന്റെ പ്രധാന ഹോബി. അതിനെതിരെ പ്രതികരിക്കാന്‍ നടന്‍ ബാല കാണിച്ച തന്റേടത്ത്
സോഷ്യലിടത്ത് കൈയ്യടികളും നൂറില്‍ നൂറ് മാര്‍ക്കുമാണ് നിറയുന്നത്.

നടന്‍ ബാലയെ അഭിനന്ദിച്ചുള്ള സനല്‍ കുമാര്‍ പത്മനാഭന്റെ പോസ്റ്റ് സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.
യൗവനകാലം മുതലേ പണിയെടുക്കാതെ എങ്ങനെ മറ്റുള്ളവരെ പിഴിഞ്ഞു സുഖമായി ജീവിക്കാം എന്നുള്ള
വഴികള്‍ തപ്പി നടന്നു നിരാശനായി ഒടുവില്‍ നല്ല പ്രായം കവിഞ്ഞു, മധ്യവയസ്സിലെത്തി ‘ഇനി
തന്നെ കൊണ്ടു ഒന്നിനും കൊള്ളത്തില്ല ‘എന്നൊരു മുരടിച്ച മൈന്‍ഡ് സെറ്റിലെത്തിയ ഒരു തിരുവല്ലാക്കാരന്
ഒടുവില്‍ ഒരു ആശയം ലഭിക്കുകയാണ്
 ഒരു യൂട്യൂബര്‍ ആകുക!  അതാകുമ്പോള്‍ വലിയ അധ്വാനമൊന്നും
വേണ്ട വെറും വായതാളവും പിന്നെയൊരു മൊബൈല്‍ ഫോണും ധാരാളം മതി ….പക്ഷെ വീഡിയോയുടെ ആശയങ്ങള്‍
നോക്കി വ്യൂസ് കിട്ടുന്ന സോഷ്യല്‍ മീഡിയ ലോകത്തു ‘ആശയമില്ലായ്മ’ നിറഞ്ഞ താന്‍ വീണ്ടും
വന്‍ പരാജയം ആകുമെന്ന് തിരിച്ചറിഞ്ഞതോടെ അയാളുടെ മുന്നില്‍ പിടിച്ചു നില്ക്കാന്‍ നെഗറ്റീവ്
പബ്ലിസിറ്റി എന്നൊരു ഓപ്ഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു ! ‘എം ജി റോഡില്‍ സഫാരി സ്യൂട്ടില്‍
നടക്കുന്നതിനേക്കാള്‍ ആളുകള്‍ ശ്രദ്ധിക്കുക തുണിയുടുക്കാതെ ഓടിയാല്‍ ആണെന്ന് ‘തിരിച്ചറിഞ്ഞു
കൊണ്ടുള്ള അതെ തറ പരിപാടി …

സിനിമകള്‍ ഇറങ്ങുന്നതിനും മുന്‍പേ അധികാരികമായി നെഗറ്റീവ് റിവ്യൂ പറയുക
 സെലിബ്രിറ്റികളെ
സ്വന്തം തറവാട്ടു സ്വത്തു പോലെ കരുതി അവരുടെ സ്വഭാവത്തെക്കുറിച്ചു, രൂപത്തെക്കുറിച്ചു,
പെരുമാറ്റത്തെക്കുറിച്ചു തുടങ്ങി തനിക്ക് തോന്നുന്ന പോലെ പൊടിപ്പും തൊങ്ങലും ചേര്‍ത്തു
അരോചകമായി സംസാരിക്കുക …… തനിക്ക് ഇഷ്ടമല്ലാത്ത എല്ലാവരെയും കുറിച്ച് വളരെ മോശമായ രീതിയില്‍
അവതരിപ്പിക്കുക …..  ഇങ്ങനെ നെഗറ്റീവിറ്റിയുടെ അങ്ങേയറ്റമായി ചെയ്യുന്ന വിഡിയോകള്‍ക്കു,
ആളുകളുടെ വെറുപ്പും തെറി വിളികളും എല്ലാം യഥേഷ്ടം കിട്ടുന്നുണ്ടെങ്കിലും ‘വ്യൂസ്’ ഉള്ളത്
കൊണ്ടു കഞ്ഞി കുടി നടന്നിരുന്ന അയാള്‍ ഒരു കാര്യം മനസ്സില്‍ ഉറപ്പിക്കുകയാണ്,…. ‘ഇവിടുത്തേ
താരങ്ങളെ കുറിച്ച് എന്തും പറയാം എന്തും ചെയ്യാം കാരണം അവരെല്ലാം പ്രതികരണശേഷിയില്ലാത്ത’
കെട്ടുകഥകള്‍ /മിത്ത് ‘ മാത്രമാണ് ……’

ആ ഒരു ധൈര്യത്തിന്റെ പുറത്തായിരുന്നു ഓഗസ്റ്റ് 1 നു അയാള്‍ ആ ‘താരത്തിന്റെ’ അസുഖത്തെക്കുറിച്ചും,
സംസാരത്തെ കുറിച്ചും, സ്വഭാവത്തെ കുറിച്ചുമെല്ലാം വളരെ മോശമായി ഒരു വീഡിയോ ചെയ്തതും..!

എന്നാല്‍ ആ വീഡിയോ അപ്ലോഡ് ചെയ്തു രണ്ട് ദിവസത്തിനുള്ളില്‍ തന്റെ വീട്ടിലേക്ക് നേരിട്ട്
നടന്നു വന്നു ‘തെറിക്കുത്തരം മുറിപ്പത്തല്‍’ എന്ന രീതിയില്‍ ആ വീഡിയോ ക്ലിപ്പ് കാണിച്ചു
കൊണ്ടു ‘ദിസ് ഇസ് റാങ് ‘ എന്ന് പറഞ്ഞു കലിപ്പ് മോഡില്‍ നില്‍ക്കുന്ന താരത്തെ കണ്ടപ്പോള്‍
ആ യൂട്യൂബര്‍ക്കു ഒരു കാര്യം മനസിലായി കാണണം …… എല്ലാ താരങ്ങളും മിത്ത് അല്ല! അവരില്‍
കെട്ടുകഥകളെ യഥാര്‍ഥ്യമാക്കാന്‍ പിറന്ന ചിലരെങ്കിലും ഉണ്ടാകും …. ഇങ്ങേരെ പോലെ …… ????????
ബാല ???????? ഇങ്ങള് പൊളിയാണ് ഭായ്….. എന്നാണ് സനല്‍ കുറിച്ചത്. പോസ്റ്റ് ഇതിനോടകം 
തന്നെ വൈറലായിക്കഴിഞ്ഞു.
