# അത് എന്റെ മാത്രം തെറ്റായിരുന്നു!! പരിനീതിയോട് മാപ്പ് പറഞ്ഞ് ‘അനിമല്‍’ സംവിധായകന്‍

- Link: https://ml.b4blaze.com/film-news/sandeep-reddy-vanga-talks-about-animal-movie-casting
- Published: 2023-12-25T21:11:42+05:30
- Author: Anu

രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗയൊരുക്കിയ ചിത്രമാണ് അനിമല്‍. അടുത്തിടെ
തിയ്യേറ്ററിലെത്തിയ ചിത്രം വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ബോക്‌സ് ഓഫീസില്‍ ചിത്രം
മികച്ച പ്രതികരണമാണ് നേടുന്നത്.

ഇപ്പോഴിതാ സന്ദീപ് റെഡ്ഡിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ കാസ്റ്റിങിന്റെ
പേരില്‍ തനിയ്ക്ക് നടിയോട് മാപ്പ് പറയേണ്ടി വന്നെന്ന് താരം പറയുന്നു. നടി പരിനീതി ചോപ്രയോട്
മാപ്പ് പറഞ്ഞെന്നാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍. അനിമല്‍ എന്ന ചിത്രത്തില്‍ രശ്മിക
മന്ദാന ചെയ്ത ഗീതാഞ്ജലി എന്ന കഥാപാത്രത്തിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത് പരിനീതിയെ
ആയിരുന്നെന്ന് സന്ദീപ് പറയുന്നു.
  എന്നാല്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോഴും പരിനീതിയില്‍
തനിക്ക് ഗീതാഞ്ജലി എന്ന കഥാപാത്രത്തെ കാണാനായില്ല, അങ്ങനെയാണ് രശ്മിക മന്ദാനയില്‍ വന്നെത്തിയതെന്നും
സംവിധായകന്‍ പറയുന്നു. പരിനീതിയില്‍ തനിക്ക് ഗീതാഞ്ജലിയെ കാണാന്‍ സാധിക്കാഞ്ഞത് എന്റെ
മാത്രം തെറ്റാണ്.

അതുകൊണ്ടാണ് താന്‍ നടിയോട് ക്ഷമ ചോദിച്ചതെന്നും താരം പറഞ്ഞു. ചില കാര്യങ്ങള്‍ ഉദ്ദേശിച്ച
പോലെ നടക്കില്ല, താന്‍ ഓഡീഷനുകളില്‍ വിശ്വസിക്കുന്നില്ല. തന്റെ തോന്നലുകളിലൂടെയാണ് 
മുന്നോട്ടു പോകാറുള്ളതെന്നും അദ്ദേഹം പറയുന്നു.
  അതേസമയം ബോക്‌സോഫീസില്‍ മികച്ച പ്രതികരണം
നേടുന്ന ചിത്രം ദിവസങ്ങള്‍ക്കകം തന്നെ 800 കോടി കലക്ഷന്‍ നേടിക്കഴിഞ്ഞു. രണ്‍ബീര്‍ 
കപൂര്‍, രശ്മിക മന്ദാന എന്നിവര്‍ക്കുപുറമെ അനില്‍ കപൂര്‍, ബോബി ഡിയോള്‍, ത്രിപ്തി ദിമ്രി,
ശക്തി കപൂര്‍, സുരേഷ് ഒബ്‌റോയ്, ബാബ്‌ലൂ, ഗഗന്ദീപ്, സിദ്ധാന്ത് എന്നിവരാണ് ചിത്രത്തില്‍
പ്രധാന കഥാപാത്രങ്ങളാവുന്നത്.
