# സലാറിൽ ഒതുങ്ങില്ല, വമ്പൻ ഹിറ്റ്മേക്കറുടെ പുതിയ ചിത്രത്തിലും നായകൻ പ്രഭാസ്; ആകാംക്ഷയോടെ ആരാധകർ

- Link: https://ml.b4blaze.com/film-news/sandeep-reddys-new-movie-hero-s-prabhas
- Published: 2023-11-25T22:28:56+05:30
- Author: Gargi

പ്രശാന്ത്‌ നീൽ സംവിധാനം നിർവ്വഹിച്ച സലാറിനു ശേഷം പ്രഭാസിൻറെ പുതിയ ചിത്രത്തെക്കുറിച്ചുള്ള
വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ
സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയാണ് ‘സ്പിരിറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ
സംവിധായകൻ. സന്ദീപ് റെഡ്ഡി വംഗ സംവിധാനം നിർവ്വഹിച്ച രൺബിർ കപൂർ ചിത്രം അനിമലിൻറെ പ്രമോഷൻ
പരിപാടിക്കിടെയാണ് സംവിധായകൻ തൻറെ പുതിയ ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/Prabhas.jpg?resize
=1200%2C628&ssl=1)

2024 സെപ്തംബറിൽ സ്പിരിറ്റ് തീയേറ്ററുകളിൽ എത്തും. രൺബിർ കപൂറും രശ്മികയും പങ്കെടുത്ത
ഒരു ടെലിവിഷൻ ഷോയിൽ വച്ചാണ് സന്ദീപ് റെഡി വംഗ ഇക്കാര്യം അറിയിച്ചത്. അതേസമയം ഏവരും 
ആകംശയോടെ കാത്തിരിക്കുന്ന സലാർ ഡിസംബർ 22 ന് തീയേറ്ററുകളിൽ എത്തും. ഒടിടി റൈറ്റ്‍സിന്
സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് പുതിയ റിപ്പോർട്ട്. ഒടിടി റൈറ്റ്‍സ് നൈറ്റ്ഫ്ലിക്സാണ്
നേടിയിരിക്കുന്നത് എന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

> Rebel fans, this one’s for you! 💥[#HombaleVerse](https://twitter.com/hashtag/HombaleVerse?src=hash&ref_src=twsrc%5Etfw)
> presents the Inaugural Offer – Buy one get one FREE on [#Salaar](https://twitter.com/hashtag/Salaar?src=hash&ref_src=twsrc%5Etfw)
> exclusive merchandise. 
> – [https://t.co/T9sVOpd3h2](https://t.co/T9sVOpd3h2) [@hombalefilms](https://twitter.com/hombalefilms?ref_src=twsrc%5Etfw)
> [#SalaarStyle](https://twitter.com/hashtag/SalaarStyle?src=hash&ref_src=twsrc%5Etfw)
> [#SalaarMerchandise](https://twitter.com/hashtag/SalaarMerchandise?src=hash&ref_src=twsrc%5Etfw)
> [#SalaarCeaseFire](https://twitter.com/hashtag/SalaarCeaseFire?src=hash&ref_src=twsrc%5Etfw)
> [#SalaarCeaseFireOnDec22](https://twitter.com/hashtag/SalaarCeaseFireOnDec22?src=hash&ref_src=twsrc%5Etfw)
> [pic.twitter.com/QXeC9TAzE6](https://t.co/QXeC9TAzE6)
> — Hombale Films (@hombalefilms) [November 25, 2023](https://twitter.com/hombalefilms/status/1728395232243261897?ref_src=twsrc%5Etfw)

ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിന് ലഭിച്ചതിൽ വെച്ച് ഉയർന്ന തുകയാണ് 
സലാറിന്റേതെന്നത് റെക്കോർഡുമാണ്.കേരളത്തിൽ സലാർ വിതരണം ചെയ്യുക ചിത്രത്തിൽ വർദ്ധരാജ്
മാന്നാർ ആയി എത്തുന്ന പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ
പ്രഭാസിന്റെ സലാറിന്റെ ഫാൻസ് ഷോ സംഘടിപ്പിക്കുന്നത് ഓൾ കേരള പൃഥ്വിരാജ് ഫാൻസ് ആൻഡ് 
വെൽഫെയർ അസോസിയേഷനാണ് എന്നതിനാൽ ആരവമാകുമെന്നും ഉറപ്പ്.
