# പ്രതിഫലത്തിന്റെ ബാക്കി തുക വാങ്ങിക്കാതെ സംയുക്ത മടങ്ങി, ആ നല്ലമനസ്സിനു മുന്നിൽ തല കുനിക്കേണ്ടിവന്നു, സാന്ദ്ര തോമസ് 

- Link: https://ml.b4blaze.com/film-news/sandra-thomas-about-in-smayuktha-menon
- Published: 2023-03-01T14:53:47+05:30
- Author: Suji

മലയാളികളുടെ പ്രിയപ്പെട്ട നടിയായ സംയുക്ത മേനോൻ ഈ അടുത്തിടക്ക് ‘ബൂമറാങ്’  സിനിമയുടെ
പ്രമോഷന് എത്താത്തത് കൊണ്ട് ഷൈൻ നിരവധി വിമർശനങ്ങൾ സംയുക്തയുടെ മേൽ ചുമത്തിയിരുന്നു.
ഇപ്പോൾ സംയുക്തയെ കുറിച്ച് നടിയും, നിർമാതാവുമായ സാന്ദ്ര തോമസ് സോഷ്യൽ മീഡിയിൽ കുറിച്ച
ഒരു കുറിപ്പാണ് കൂടുതൽ ശ്രെധ ആകുന്നത്. താരത്തിന്റെ കുറിപ്പ് രൂപം ഇങ്ങനെ..എന്റെ സിനിമ
ജീവിതത്തിൽ നന്ദിയോട് ഓർക്കുന്ന ഒരേടാണ് ഞാൻ കുറിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/sandra-thomas1.jpg?
resize=1080%2C1350&ssl=1)

എടക്കാട് ബറ്റാലിൻ എന്ന ചിത്രത്തിൽ നായിക ആയി സംയുക്തയെ ആയിരുന്നു തീരുമാനിച്ചത്, ആ
ലൊക്കേഷനിൽ വെച്ചായിരുന്നു ഞാൻ ആദ്യമായി ആ കുട്ടിയെ കണ്ടത്. ഷൂട്ടിംഗ് കഴിഞ്ഞു കുറച്ചുദിവസം
കഴിഞ്ഞു എനിക്കൊരു കാൾ വന്നു എന്നിട്ടു പറഞ്ഞു ചേച്ചി കല്യാണത്തിന്റെ സീനിൽ ഒരുക്കാൻ
ഒരു എനിക്കൊരു മേക്കപ്പ് ആർട്ടിസ്റ്റിനെ വച്ചു തരുമോ, അതുനമ്മളുടെ സിനിമയ്ക്ക് ഗുണം
ചെയ്യുമെന്ന്,ഞാൻ ഓക്കേ പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു ഞാൻ ലൊകേഷനിൽ ചെന്നപ്പോൾ സംയുക്ത
എനിക്ക് നന്ദി പറയുകയും ചെയ്യ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/samyuktha-menon1.
jpg?resize=1080%2C1350&ssl=1)

എന്റെ ആദ്യ അനുഭവം ആയിരുന്നു അത്, ഒരു നിർമാതാവ് എന്ന നിലയിൽ മറ്റുള്ള ആര്ടിസ്റ് ആണെങ്കിൽ
പറയും അതൊരു നിർമാതാവിന്റെ കടമ ആണെന്ന്, എന്നാൽ സംയുക്ത അങ്ങനെയല്ല. എന്നാൽ സിനിമ വിജയ൦
ആയില്ല, ഞാൻ കാശിന്റെ കാര്യം കുറച്ചു സാവകാശം വേണമെന്ന് പറഞ്ഞു, സിനിമയുടെ അഭിനയത്തിന്റെ
65 % മാത്രം ആണ് സംയുക്തക്ക് കൊടുക്കാൻ കഴിഞ്ഞത്,സംയുകത പറഞ്ഞു ചേച്ചി നമ്മളുടെ സിനിമയുടെ
കുഴപ്പമല്ലേ, സാരമില്ല ചേച്ചി എനിക്ക് ബാലൻസ് തുക ഇനിയും എന്ന്, ആ ഒരു വിനയത്തിന്റെ
മുന്നിൽ ഞാൻ ശരിക്കും തല കുനിക്കേണ്ടി വന്നു  ഇത് മറ്റുള്ള നായികമാർക്ക് നായകന്മാർക്കും
ഒരുപാഠം ആണ് സാന്ദ്ര   പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/sandra-thomas2.jpeg?
resize=784%2C784&ssl=1)
