# സാന്ദ്രാ തോമസ് പ്രൊഡക്ഷന്റെ ആദ്യ ചിത്രം; ”നല്ല നിലാവുള്ള രാത്രി” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

- Link: https://ml.b4blaze.com/film-news/sandra-thomas-first-production-nalla-nilavulla-rathri-movie-first-look
- Published: 2022-11-02T19:25:07+05:30
- Author: Gargi

നവാഗതനായ മര്‍ഫി ദേവസ്സിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മാസ്സ് ആക്ഷന്‍ ത്രില്ലെര്‍
ചിത്രം നല്ല നിലാവുള്ള രാത്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/sandra.jpg?resize
=1440%2C1440&ssl=1)

അഭിനേത്രിയും പ്രൊഡ്യൂസറുമായ സാന്ദ്രാതോമസും വില്‍സണ്‍ തോമസും സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍
കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ആദ്യ ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, ജിനു 
ജോസഫ്, ബിനു പാപ്പു, ഗണപതി , റോണി ഡേവിഡ് രാജ്, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍
എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/nalla-nilavulla-
rathri.jpeg?resize=1024%2C1280&ssl=1)

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, തിരക്കഥ , സംഭാഷണം : മര്‍ഫി
ദേവസ്സി, പ്രഭുല്‍ സുരേഷ് ,എഡിറ്റര്‍ : ശ്യാം ശശിധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍:
ഡേവിഡ്‌സണ്‍ സി ജെ, ക്രിയേറ്റിവ് ഹെഡ് : ഗോപികാ റാണി, മ്യൂസിക് ഡയറക്ടര്‍: കൈലാസ് മേനോന്‍,
സ്റ്റണ്ട് : രാജശേഖരന്‍ , ആര്‍ട്ട് : ത്യാഗു തവനൂര്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍,
മേക്കപ്പ് : അമല്‍, ചീഫ് അസ്സോസിയേറ്റ് : ദിനില്‍ ബാബു, ഡിസൈന്‍സ് : യെല്ലോ ടൂത്ത്,
പി ആര്‍ ഓ പ്രതീഷ് ശേഖര്‍.
