# മക്കളുടെ സിനിമയ്ക്കായി കാത്തിരിക്കുന്ന അമ്മ സാന്ദ്രാ തോമസ്…

- Link: https://ml.b4blaze.com/film-news/sandra-waiting-for-her-kids-movie
- Published: 2021-11-20T10:03:31+05:30
- Author: Rahul

മലയാളികള്‍ക്ക് സുപരിചിതയായ ചലച്ചിത്ര നിര്‍മ്മാതാവും അഭിനേത്രിയുമാണ് സാന്ദ്ര തോമസ്.
സാന്ദ്രയെയും ഇവരുടെ രണ്ട് കുട്ടികളെയും അറിയാത്തവരായി ആരും ഉണ്ടാവില്ല. ഇരട്ട കുഞ്ഞുങ്ങളുമായി
അമ്മ സാന്ദ്രാ തോമസ് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/77906375-300x225.
jpg?resize=853%2C640&ssl=1)

മക്കളുമായി സംബന്ധിക്കുന്ന വീഡിയോകളും ഫോട്ടോസുമെല്ലാം സാന്ദ്ര തന്റെ സോഷ്യല്‍ മീഡിയ
പ്ലാറ്റ്‌ഫോമില്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇരട്ടക്കുട്ടികളായ കറ്റ്ലിന്റെയും
കെന്റലിന്റെയും വീഡിയോകളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട്.
ഇപ്പോള്‍ മക്കളെ വച്ച് ഒരു സിനിമ ചെയ്യുന്നതിന്റെ ഒരുക്കത്തിലാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ്
സാന്ദ്ര. ഉമ്മുക്കുല്‍സു, ഉമ്മിണിത്തങ്ക എന്നു വിളിക്കുന്ന ഇവര്‍ അഭിനയിച്ച ഫ്ളൈയിംഗ്
സോ ഹൈ എന്ന ആല്‍ബം അടുത്തിടെ ഹിറ്റ് ആയിരുന്നു. രഞ്ജിത്ത് ആര്‍ നായര്‍ എന്ന സംവിധായകന്‍
വിളിച്ച് മക്കളുടെ വീഡിയോ കൊളാഷ് ചെയ്തോട്ടെ എന്ന് ചോദിച്ചു. എന്നാല്‍ നാല് ദിവസം കൊണ്ട്
അത് ഒരു ആല്‍ബം ആയി മാറി എന്ന് സാന്ദ്ര പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/83689840-300x225.
jpg?resize=909%2C682&ssl=1)

കുട്ടികള്‍ക്ക് ക്യാമറ ഒരു കൗതുകമായിരുന്നു ആദ്യം. ഇപ്പോള്‍ അവര്‍ രണ്ടാളും ക്യാമറ 
ശീലിച്ചു. അത് കൊണ്ട് തന്നെ അവരെ വെച്ച് ഒരു സിനിമ ചെയ്യാം എന്ന ആത്മവിശ്വാസം എനിക്ക്
ഉണ്ട്. അതിന് പറ്റിയ അവസരമുണ്ടായാല്‍ ഉടനെ അത് നടക്കുമെന്നും സാന്ദ്രാ തോമസ് പറയുന്നു.

 
