# ഇവിടെ അമൽ ഡേവിഡ് ആണെങ്കിൽ അവിടെ അമൂൽ ബേബിയാണ്! ഈ പേരിൽ രാജമൗലി സാറിനൊരു ബന്ധമുണ്ട്; സന്തോഷം പങ്കുവെച്ചു ,സംഗീത്  പ്രതാപ് 

- Link: https://ml.b4blaze.com/film-news/sangeeth-prthap-about-rajamouli-and-premalu-movie
- Published: 2024-03-14T10:09:56+05:30
- Author: Suji

സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകൻ രാജമൗലിയെ നേരിട്ട് കണ്ട സന്തോഷം പങ്കുവെച്ചു നടൻ
സംഗീത് പ്രതാപ്, പ്രേമലു  മലയാളത്തിൽ അമൽ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് താൻ അവതരിപ്പിച്ചതെങ്കിൽ
തെലുങ്കിൽ അമൂൽ ബേബിയായിട്ടാണ് അഭിനയിച്ചത്  , ഈ പേരുമായി തനിക്കൊരു ബന്ധമുണ്ടെന്ന്
ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ രാജമൗലി പറഞ്ഞിരുന്നു, കൂടാതെ സംഗീത് പ്രതാപിനെ അഭിനന്ധികുകയും
ചെയ്യ്തിരുന്നു രാജമൗലി, അമൽ എന്ന കഥപാത്രം നന്നായി അഭിനയിച്ചിട്ടുണ്ട്. എന്റെ ചെല്ലപ്പേര്
അമൂൽ എന്നാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/rajam1.jpg?resize
=743%2C511&ssl=1)

അങ്ങനൊരു കണക്ഷൻ എനിക്ക് അമലുമായി ഉണ്ട്, കോളേജിൽ പഠിക്കുന്ന സമയത്തു അമലിനെ പോലൊരു
സുഹൃത്തു നമ്മൾക്ക് ഉണ്ടാകും, അമൂൽ  എന്ന കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്
എന്നും രാജമൗലി പറയുന്നു, അദ്ദേഹം 20 മിനിറ്റോളം പ്രേമലുവിലെ കഥാപത്രങ്ങളെയും തമാശകളെ
കുറിച്ചും സംസാരിച്ചിരുന്നു എന്നും സംഗീത് പറയുന്നു . അദ്ദേഹത്തിന്റെ വാക്കുകൾ ഞങ്ങൾക്ക്
ഓരോരുത്തർക്കും നല്ലൊരു അനുഭവമാണ് തന്നിരുന്നത് സംഗീത് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/san1.jpg?resize=
463%2C396&ssl=1)

പ്രേമലു തെലുങ്ക് പതിപ്പ് വിതരണം ചെയ്യ്തിരിക്കുന്നത് രാജമൗലിയുടെ മകൻ കാർത്തികേയ ആണ്,
വമ്പൻ വിജയമാണ് സിനിമക്ക് തെലുങ്കിലും ലഭിച്ചിരിക്കുന്നത്, സിനിമയോട് അനുബന്ധിച്ചുള്ള
വിജയാഘോഷ വേളയിലാണ് രാജമൗലി പ്രേമലു താരങ്ങളെ അഭിനന്ദിച്ചത്, അദ്ദേഹത്തോടൊപ്പമുള്ള 
ആഘോഷവും അദ്ദേഹത്തെ കണ്ടുമുട്ടിയതും വലിയ സന്തോഷമായാണ് സംഗീത് പറയുന്നതും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/prm1-1.jpg?resize
=1171%2C608&ssl=1)

 
