# സ്ക്രിപ്റ്റ് ഇല്ലാതെ നേരിട്ട് പോയി അഭിനയിക്കാൻ പേടി! നസ്‌ലൻ  ചെയ്യ്ത ആ കഥാപാത്രം താൻ ചെയ്‌യേണ്ടത്, സംഗീത് പ്രതാപ് 

- Link: https://ml.b4blaze.com/film-news/sangeeth-prthap-about-super-sharanya-movie
- Published: 2024-02-15T13:08:21+05:30
- Author: Suji

മലയാള സിനിമയിലെ എഡിറ്ററും, നടനുമായ താരമാണ് സംഗീത് പ്രതാപ്, സൂപ്പർ ശരണ്യ എന്ന ചിത്രത്തിലേക്ക്
തന്നെ ഗിരീഷ് ചേട്ടൻ ആണ് വിളിക്കുന്നത്, ആദ്യം എന്നോട് പറഞ്ഞു ഈ ചിത്രത്തിൽ നസ്ലെൻ 
ചെയ്യ്ത കഥാപാത്രം നീ ചെയ്യാൻ പറഞ്ഞു, അതിൽ നസ്ലൻ ഗസ്റ്റ് റോൾ ആയിരുന്നു ചെയ്യ്തത് ,
ആലുവയിലെ ഗിരീഷ് എം ഡി യുടെ വീട്ടിൽ പോയാണ് താൻ ഈ ചിത്രത്തിന്റെ കഥ കേൾക്കാൻ പോയത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/prthap1.jpg?resize
=1119%2C605&ssl=1)

എന്നാൽ അതിനു മുൻപേ ഞാൻ ഈ കഥ കേട്ടിരുന്നു, കാരണം ഈ ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ
വിഷ്ണു ആയിരുന്നു എന്റെ സുഹൃത്തും കൂടിയാണ്, ഞങ്ങളൊക്കെ തണ്ണീർമത്തൻ  ദിനങ്ങൾ എന്ന 
സിനിമ മുതലേ കൂട്ടുകാർ ആണ്, ഞാൻ ഷൂട്ടിന് മുൻപേ സാധാരണ സ്ക്രിപ്റ്റ് വാങ്ങിച്ചു വായിക്കും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/sangeeth1.jpg?resize
=721%2C606&ssl=1)

എനിക്ക് സ്ക്രിപ്റ്റ് ഇല്ലാതെ നേരിട്ട് പോയി അഭിനയിക്കാൻ നല്ല പേടിയാണ് അതുകൊണ്ടു ഷൂട്ട്
ചെയ്യുന്നതിന് മുൻപേ ഞാൻ സ്ക്രിപ്റ്റ് വാങ്ങിച്ചു വായിക്കും, അതുകൊണ്ടു ഇതിന്റയും സ്ക്രിപ്റ്റ്
വാങ്ങിക്കാൻ നോക്കി , വിഷ്ണു എന്നോട് പറഞ്ഞു ഗിരീഷേട്ടൻ കൊടുക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്ന്
അതോടു എല്ലാം തീർന്നു അങ്ങനെയാണ് ആ വേഷം നസ്ലെൻ  ചെയ്യ്തത്, ഇപ്പോൾ ഗിരീഷ് എം ഡി ചെയ്യുന്ന
പ്രേമലു എന്ന ചിത്രത്തിലും സംഗീത് പ്രതാപ് ഒരു വേഷത്തിൽ എത്തുന്നുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/pram1.jpg?resize
=744%2C450&ssl=1)

 
