# ‘എന്തൊരു തരം മനുഷ്യരാണ് ഇവരൊക്കെ, സുബിയെ യാത്രയാക്കാന്‍ മുന്‍നിര നായികാനായകന്മാരെത്താതിരുന്നതെന്തു കൊണ്ട്?

- Link: https://ml.b4blaze.com/film-news/sangeetha-laxmana-fb-post-about-subi-suresh
- Published: 2023-02-25T17:04:22+05:30
- Author: Gargi

നടിയും അവതാരകയുമായിരുന്ന സുബി സുരേഷിന്റെ വിയോഗം ഇപ്പോഴും മലയാളികള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല.
സിനിമ, സീരിയല്‍ രംഗത്തുള്ള നിരവധി പേര്‍ സുബിയെ അവസാനമായി ഒരു നോക്ക് കാണാന്‍ സുബിയുടെ
വീട്ടിലെത്തിയിരുന്നു. എന്നാല്‍ ചലച്ചിത്ര ലോകത്തെ മുന്‍ നിര നായികാ നായകന്മാര്‍ എന്താണ്
എത്താതിരുന്നതെന്നാണ് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ ചോദിക്കുന്നത്. അവരില്‍ പലരും കൊച്ചിയില്‍
തന്നെയുണ്ടായിരുന്നിട്ടും അത് ചെയ്യാതിരുന്നത് എന്തുകൊണ്ടാണ് ? എന്തൊരു തരം മനുഷ്യരാണ്
ഇവരൊക്കെയെന്നാണ് സംഗീത ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ വിമര്‍ശിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/subi-suresh-3.jpg?
resize=1280%2C720&ssl=1)

കേരളം കണ്ടതില്‍ ഏറ്റവും മിടുക്കിയായ സ്റ്റേജ് ഷോ ആര്‍ട്ടിസ്റ്റ്, മലയാളത്തിലെ ആദ്യത്തെ
വനിതാ സ്റ്റാന്റപ്പ് കോമേഡിയന്‍, ലോകം മുഴുവനുള്ള മലയാളികളെ പല രൂപത്തിലും പല ഭാവത്തിലും
രസിപ്പിച്ചിട്ടുള്ളവള്‍, ചുറ്റും പോസിറ്റിവിറ്റി വാരിവിതറി, സൂര്യ തേജസ് പോലെ ജ്വലിച്ചു
നിന്നവള്‍, ചിരിച്ചു മാത്രം ഏവരും കണ്ടിട്ടുള്ളവള്‍, രണ്ടര പതിറ്റാണ്ടുകാലം entertainment
industry യുടെ അവിഭാജ്യഘടകമായിരുന്നവള്‍ – സുബി സുരേഷ് മരണപ്പെട്ടിട്ട് അവള്‍ക്ക് അന്തിമോപചാരം
അര്‍പ്പിക്കാനും സ്‌നേഹാദരവോടെ അവളെ യാത്രയാക്കാനും മലയാള സിനിമാലോകത്തെ മുന്‍നിര നായികാനായകന്മാരും
സംവിധായകരും നിര്‍മ്മാതാക്കളും മറ്റ് മുന്‍നിര ചലചിത്രപ്രവര്‍ത്തകര്‍ ആരും തന്നെ എത്താതിരുന്നത്
എന്ത് കൊണ്ടാണ് ? അവരില്‍ പലരും കൊച്ചിയില്‍ തന്നെയുണ്ടായിരുന്നിട്ടും അത് ചെയ്യാതിരുന്നത്
എന്തുകൊണ്ടാണ് ?
 എന്തൊരു തരം മനുഷ്യരാണ് ഇവരൊക്കെ! ഹോ! സംഗീതയുടെ സംശയവചനങ്ങള്‍ – 
54:36

കരള്‍ രോഗബാധയെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുബി.
ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി 
സുബിയെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു.
