# സംഗീതയ്ക് മാത്രമായി 400 കോടിയിലധികം രൂപയുടെ സ്വത്ത് വഹകൾ ഉണ്ട്

- Link: https://ml.b4blaze.com/film-news/sangeetha-vijay-gossip
- Published: 2023-10-24T11:45:08+05:30
- Author: Devika

കുറച്ച് നാളുകളായി വിജയിയും ഭാര്യ സംഗീതയും തമ്മിൽ വിവാഹ മോചിതരാകാൻ ഒരുങ്ങുന്നു എന്ന
വാർത്തകൾ ആണ് വരുന്നത്.  വിജയിക്ക് ഒപ്പം പൊതു പരിപാടികളിൽ എല്ലാം സജീവമായി പങ്കെടുത്ത്
കൊണ്ടിരുന്ന സംഗീതയെ  കുറച്ച് നാളുകൾ കൊണ്ട് വിജയിക്ക് ഒപ്പം കാണാത്തതാണ് ഇങ്ങനെ  ഒരു
വാർത്തയ്ക്ക് പ്രധാനമായി വഴി തെളിയിച്ചത്. ലണ്ടനിൽ ബിസിനസ്സുകാരൻ ആണ് സംഗീതയുടെ അച്ഛൻ.
എന്നാൽ വിജയിയുമായി പിണങ്ങി   സംഗീത ഇപ്പോൾ ലണ്ടനിൽ അച്ഛന്റെ അടുത്തേക്ക് താമസം മാറി
എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. എന്നാൽ മകളുടെ പഠനത്തിന് വേണ്ടി സംഗീത മകൾക്കൊപ്പം
അച്ഛന്റെ വീട്ടിൽ താമസിക്കുകയാണ് എന്നും വിജയിയുടെ പ്രശ്നങ്ങൾ ഉണ്ടായത് കൊണ്ടല്ല സംഗീത
മാറി താമസിക്കുന്നത് എന്നും വാർത്തകൾ വരുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/vijay1-3.jpg?resize
=1088%2C597&ssl=1)

വിജയിയുടെ സമ്പാദ്യത്തിന് പുറമെ ഏകദേശം 400 കോടിയുടെ ആസ്തിയാണ് സംഗീതയ്ക്ക് ഉള്ളത് 
എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. വിജയ് തന്റെ സമ്പാദ്യം മുടിക്കി വാങ്ങിക്കുന്ന പല
സ്വത്ത് വഹകളും സംഗീതയുടെ പേരിൽ ആണെന്നും അത് കൊണ്ട് തന്നെ വിജയിയെക്കാളും കൂടുതൽ ആസ്തി
സംഗീതയ്ക്ക് ആണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. കൂടാതെ വർഷങ്ങൾ കൊണ്ട് ലണ്ടനിൽ ബിസിനെസ്സ്
നടത്തുകയാണ് സംഗീതയുടെ പിതാവ്. ലണ്ടനിൽ ജനിച്ച് വളർന്ന സംഗീത കടുത്ത വിജയ് ആരാധിക ആയിരുന്നു.
അത് കൊണ്ട് തന്നെ സംഗീത നാട്ടിൽ വരുന്ന സമയങ്ങളിൽ എല്ലാം വിജയിയെ കാണാറുണ്ടായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/vijay1.jpg?resize
=1280%2C720&ssl=1)

പല തവണ ഇരുവരും കാണാൻ തുടങ്ങിയതോടെ ഇരുവരും പ്രണയത്തിൽ ആകുകയായിരുന്നു. ശേഷം ഇരുവരും
വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കുകയും ചെയ്തു. ഇന്നും ലണ്ടനിൽ ബിസിനെസ്സ് നടത്തുകയാണ്
സംഗീതയുടെ പിതാവ്. അത് കൊണ്ട് തന്നെ സംഗീതയ്ക്ക് ലണ്ടനിലും കോടികളുടെ ആസ്തിയാണുള്ളത്.
അത് കൊണ്ട് തന്നെ വിജയിയുമായുള്ള ബന്ധം പിരിഞ്ഞാലും സാമ്പത്തികമായി സംഗീതയ്ക്ക് ഒരു
മാറ്റവും ഉണ്ടാകില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇതിലൊക്കെ എത്രത്തോളം സത്യമുണ്ട്
എന്ന് ഉറപ്പിക്കാറായിട്ടില്ല. കാരണം ഇത്തരത്തിൽ മുൻപും താരങ്ങളെ കുറിച്ചും അവരുടെ സ്വത്ത്
വഹകളെ കുറിച്ചും ഗോസിപ്പുകൾ പ്രചരിച്ചിട്ടുണ്ട്.
