# മാലിദ്വീപിൽ അവധി ആഘോഷിച്ച് സാനിയയും കാളിദാസും, ഇരുവരും ഒന്നിച്ചാണോ പോയത് എന്ന് ആരാധകരും!

- Link: https://ml.b4blaze.com/film-news/saniya-and-kalidas-photos
- Published: 2021-04-29T15:16:03+05:30
- Author: Rahul

കുറച്ച് ദിവസങ്ങളായി മാലിദ്വീപിൽ നിന്നുള്ള വിശേഷങ്ങൾ ആണ് സാനിയയും കാളിദാസ് ജയറാമും
പങ്കുവെക്കുന്നത്. തന്റെ പിറന്നാൾ ആഘോഷിക്കാനായാണ് സാനിയ മാലിദ്വീപിലേക്ക് പോയത്. അവിടുത്തെ
വിശേഷങ്ങൾ എല്ലാം താരം ഇൻസ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കുന്നുമുണ്ട്.കഴിഞ്ഞ 
ദിവസം ആണ് താരത്തിന്റെ പത്തൊൻപതാം ജന്മദിനം കഴിഞ്ഞത്. മാലിയിൽ ആണ് താരം തന്റെ പിറന്നാൾ
ആഘോഷിച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. ദുൽഖർ സൽമാൻ, ഗീതു മോഹൻദാസ്,
സ്രിന്റ, സണ്ണി വെയ്ൻ തുടങ്ങി സഹതാരങ്ങളും താരത്തിന് ആശംസകൾ അറിയിച്ചിരുന്നു. പിറന്നാൾ
ആഘോഷത്തിന്റെ ചിത്രങ്ങളും സാനിയ ആരാധകരുമായി പങ്കുവെച്ചിരുന്നു.

അത് പോലെ തന്നെ കഴിഞ കുറച്ച് ദിവസങ്ങളായി മാലി ദ്വീപിൽ അവധി ആഘോഷത്തിൽ ആണ് കാളിദാസ്
ജയറാമും. മാലിദ്വീപിൽ നിന്നുള്ള തന്റെ ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവെക്കുന്നുണ്ട്.
ഇതോടെ സാനിയയും കാളിദാസും ഒരുമിച്ചാണോ മാലിദ്വീപിൽ ആഘോഷം എന്ന സംശയത്തിൽ ആണ് ആരാധകർ.
ഇരുവരും ഒരേ സമയത്ത് ആണ് മാലിദ്വീപിൽ ഉണ്ടായിരുന്നത് എന്ന് തന്നെയാണ് ഇതിന്റെ കാരണവും.
വളരെ കുറച്ച് പേരാണ് ഇത്തരത്തിൽ ഒരു സംശയവുമായി എത്തിയിരിക്കുന്നത്. എന്നാൽ ഇന്ത്യ 
ഒറ്റക്കെ കോവിഡ് മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു യാത്ര പോകേണ്ടിയിരുന്നില്ല
എന്ന് പറഞ്ഞുകൊണ്ട് നിരവധി പേരാണ് കാളിദാസിനെതിരെ വിമർശനങ്ങളുമായി എത്തിയത്. മാലിദ്വീപിൽ
നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചതിന് പിന്നാലെയാണ് താരത്തിന് നേരെ
വിമർശനങ്ങൾ ഉയർന്നത്.

എന്നാൽ ഈ വിമർശനങ്ങൾക്ക് മറുപടിയുമായി കാളിദാസും എത്തിയിരുന്നു. ഈ ഒരു യാത്ര കുറച്ച്
മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആസൂത്രണം ചെയ്തതാണ്. ഞങ്ങള്‍ എല്ലാം ബുക്ക് ചെയ്യുമ്പോള്‍
ഇന്ത്യയിലെ  സ്ഥിതി മോശമായിരുന്നില്ല. പല കാരണങ്ങളാല്‍ അവസാന നിമിഷം യാത്ര മാറ്റിവയ്ക്കാന്‍
കഴിയാത്തതിനാല്‍ ഞങ്ങള്‍ യാത്ര പുറപ്പെടുകയായിരുന്നു. ഇവിടെ ഞങ്ങൾ സുരക്ഷിതർ ആണ്. എങ്കിൽ
തന്നെയും തന്റെ മനസ്സും പ്രാർത്ഥനയും നാട്ടിലെ സഹോദരങ്ങളുടെ കൂടെ ആണെന്നും താരം പറഞ്ഞു.
