# സാരിയിൽ മനോഹാരിയായി സാനിയ ; എന്താ ഭംഗിയെന്ന് ആരാധകർ

- Link: https://ml.b4blaze.com/film-news/saniya-iyappan-new-photos-2
- Published: 2023-06-18T15:09:58+05:30
- Author: Shilpa

ഡാൻസ് റിയാലിറ്റി ഷോയിലൂടെയെത്തി മലയാളി മനം കീഴടക്കിയ താരമാണ് സാനിയ ഈയ്യപ്പൻ. ക്വീൻ
എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരത്തെ തേടി ഒട്ടനവധി ഹിറ്റ്
ചിത്രങ്ങളും എത്തി. അതോട് മലയാള സിനിമയുടെ വലിയ ഒരു ഭാഗമാകുവാൻ സാനിയയ്ക്ക് കഴിഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/Screenshot-2023-
06-18-150726-247x300.png?resize=728%2C884&ssl=1)

ഡാൻസിലൂടെയും അഭിനയത്തിലൂടെയും ഒട്ടനവധി ആരാധകരെ സമ്പാദിക്കാൻ കഴിഞ്ഞ താരം സമൂഹമാധ്യമങ്ങളിലും
സജീവമാണ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ്
ആരാധകരിൽ നിന്നും ലഭിക്കാറുള്ളത്. അത്തരത്തിൽ ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ്
ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/Screenshot-2023-
06-18-150737-206x300.png?resize=739%2C1076&ssl=1)

പീച്ച് നിറത്തിലുള്ള സാരി ധരിച്ചാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ധരിച്ച് വശ്യമായ ഭംഗിയോടെയാണ് താരത്തെ ചിത്രത്തിൽ കാണാൻ
കഴിയുന്നത്. ഒട്ടനവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
ടൂ ഹോട്ട് എന്നാണ് പലരും ചിത്രത്തിന് കമന്റ് നൽകിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/Screenshot-2023-
06-18-150748-221x300.png?resize=840%2C1140&ssl=1)

 

 

 

 

 
