# ഇതൊക്കെ ആയിരുന്നോ സാനിയയുടെ ചർമ്മ സംരക്ഷണ ടിപ്‌സുകൾ

- Link: https://ml.b4blaze.com/film-news/saniya-iyyappan-about-beauty-secret
- Published: 2023-10-16T09:13:58+05:30
- Author: Devika

മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് സാനിയ ഇയപ്പൻ. ക്വീന്‍ എന്ന സിനിമയിലൂടെ
മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച  സാനിയ തന്റെ ആദ്യ സിനിമ തന്നെ വാൻ വിജയമാക്കി
എന്നതാണ് താരത്തിന് ഇത്ര പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്.ആദ്യ സിനിമയിലെ കഥാപാത്രം
ട്രോളന്മാര്‍ ഏറ്റെടുത്തതോടെ നിരന്തരം ട്രോളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രത്യക്ഷപ്പെട്ട്
കൊണ്ടിരുന്നു. സാനിയ തന്റെ അരങ്ങേറ്റത്തിലൂടെ തന്നെ ആറോളം അവാര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു.
താരരാജാക്കന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിച്ചും സാനിയ പ്രേക്ഷക
പ്രശംസ സ്വന്തമാക്കി. മിക്കപ്പ്പോഴും താരം ഫോട്ടോഷൂട്ടുമായി എത്താറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/saniya3.jpg?resize
=1080%2C1343&ssl=1)

നല്ല പ്രതികരണങ്ങൾക്കപ്പം മിക്കപ്പോഴും താരം വിവാദങ്ങളിൽ അകപ്പെടാറുമുണ്ട്. സാനിയയുടെ
ചിത്രങ്ങളെ വിമർശിച്ചുകൊണ്ട് പലപ്പോഴും നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാൽ അവയെ 
എല്ലാം വളരെ നിസ്സാരമായി കൈകാര്യം ചെയ്യാനും താരത്തിനു പ്രത്യേക കഴിവുമുണ്ട്. സോഷ്യൽ
മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്.
എന്നാൽ അടുത്തിടെയാണ് സാനിയ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയും പഠനത്തിനായി വിദേശത്തേക്ക്
പോകുകയും ചെയ്തത്. കുറച്ച് നാളുകൾ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാനിയ
തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/saniya-1.jpg?resize
=676%2C832&ssl=1)

എന്നാൽ ഇപ്പോൾ സാനിയ തന്റെ ചർമ്മ സംരക്ഷണത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ ആണ് പ്രേഷകരുടെ
ശ്രദ്ധ നേടിയിരിക്കുന്നത്.മുട്ടയുടെ വെള്ള, കറ്റാര്‍വാഴ ജെല്‍, നാരങ്ങാ നീര് എന്നിവ
ചേര്‍ത്തുള്ള മിശ്രിതം ആണ് താൻ പ്രധാനമായും മുഖത്ത് പുരട്ടുന്നത് എന്നാണ് സാനിയ പറയുന്നത്.
ഇത് മുഖത്ത് പുരട്ടി അര മണിക്കൂറിന് ശേഷം ചെറിയ ചൂടുവെള്ളത്തില്‍ കഴുകി കളയാം. കണ്ണിന്
ചുറ്റുമുള്ള കറുത്തപാട്, മുഖത്തെ പാട് എന്നിവ മാറി നിറം വെയ്ക്കാൻ ഇത് ഗുണം ചെയ്യും.
കൂടാതെ തൈര്, അരിപ്പൊടി, പഞ്ചസാര എന്നിവ ചേര്‍ത്ത മിശ്രിതവും താൻ ഉപയോഗിക്കാറുണ്ട് 
എന്ന് സാനിയ പറയുന്നു. ഈ മിശ്രിതം മുഖത്ത് പുരട്ടി സ്‌ക്രബ് ചെയ്യുകയും 15 മിനിറ്റ്
കഴിഞ്ഞ് കഴുക്കളയുകയും ചെയ്യണം. ഇത് കൂടാതെ മഞ്ഞള്‍പ്പെടി, തൈര്, നാരങ്ങാ നീര് ചേർത്ത
മിശ്രിതം തയ്യാറാക്കി മുഖത്ത് പുരട്ടി അര മണിക്കൂറ് ശേഷം കഴുകി കളയുന്നതും സ്കിൻ ക്ലിയർ
ആകാൻ സഹായിക്കും.
