# തായ്‌ലാന്‍ഡില്‍ അവധി ആഘോഷം! കൂടുതല്‍ ഫോട്ടോകള്‍ പങ്കുവെച്ച് സാനിയ!

- Link: https://ml.b4blaze.com/film-news/saniya-iyyappan-thailand-photoshoot
- Published: 2022-07-22T12:04:29+05:30
- Author: Sreekumar

മലയാള സിനിമാ രംഗത്തെ യുവ നടിയാണ് സാനിയ അയ്യപ്പന്‍. സിനിമയും നൃത്തവുമായി തിരക്കുപിടിച്ച
ജീവിതത്തില്‍ നിന്ന് ചെറിയ ഒരു അവധി എടുത്ത് തായ്‌ലാന്‍ഡില്‍ അവധി ആഘോഷിക്കാന്‍ എത്തിയ
താരത്തിന്റെ ഫോട്ടോകളും വിശേഷങ്ങളുമാണ് ശ്രദ്ധ നേടുന്നത്. കുടുംബത്തോടൊപ്പമാണ് സാനിയ
അയ്യപ്പന്‍ അവധി ആഘോഷത്തിന് എത്തിയത്. ഇപ്പോള്‍ അവിടെ നിന്ന് താരം പങ്കുവെച്ച കൂടുതല്‍
ഫോട്ടോകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/saniya-5.jpg?resize
=719%2C1280&ssl=1)

തായ്‌ലാന്‍ഡിലെ കാര്‍ബി എന്ന സ്ഥലത്ത് എത്തിയ കയാക്കിംഗ് ചെയ്യുന്ന സാനിയയുടെ ഏറ്റവും
പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച
ബിക്കിനി ഫോട്ടോഷൂട്ട് ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു, ഹോട്ട് ലുക്കില്‍ എത്തിയ സാനിയയുടെ
ബിക്കിനി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/saniya-12.jpg?resize
=736%2C1280&ssl=1)

ബോളിവുഡ് നായികമാരെ പോലും തോല്‍പ്പിച്ച ഫോട്ടോകളായിരുന്നു അത് എന്നാണ് ചിത്രങ്ങള്‍ 
കണ്ട് സാനിയയുടെ ആരാധകര്‍ പറഞ്ഞത്. ഇപ്പോഴിതാ കയാക്കിംഗ് നടത്തുന്ന താരത്തിന്റെ ഫോട്ടോകളും
ശ്രദ്ധ നേടുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/saniya-554.jpg?resize
=576%2C599&ssl=1)

തായ്‌ലാന്‍ഡില്‍ എത്തിയ ദിനം മുതലുള്ള എല്ലാ കാര്യങ്ങളും സാനിയ സോഷ്യല്‍ മീഡിയ വഴി 
ആരാധകരെ അറിയിക്കുന്നുണ്ടായിരുന്നു. പ്രിയപ്പെട്ടവര്‍ക്കൊപ്പം ഇതിന് മുന്‍പം ദൂരദേശങ്ങളിലും
വിദേശരാജ്യങ്ങളിലും താരം യാത്രകള്‍ നടത്തിയിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/saniya-71.jpg?resize
=590%2C600&ssl=1)

സിനിമ, നൃത്തം, ഇവയ്‌ക്കൊപ്പം യാത്രകളും സാനിയയുടെ പ്രിയപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ്..
താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോയ്ക്ക് നടി ഐശ്വര്യ ലക്ഷ്മി അടക്കമുള്ളവര്‍ കമന്റ്
ചെയ്തിട്ടുണ്ട്.
