# മുഖത്തേക്ക് അടിക്കണ്ട ലൈറ്റ് വേറൊരു സ്ഥലത്തേക്ക് അടിപ്പിച്ചു!! സാനിയ്ക്കെതിരെ സൈബര്‍ സദാചാരവാദികള്‍

- Link: https://ml.b4blaze.com/film-news/saniya-iyyappan-viral-post-on-fb
- Published: 2020-02-10T17:32:58+05:30
- Author: Rahul

ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തി പിന്നീട് പ്രേതം2, ലൂസിഫര്‍ തുടങ്ങിയ
ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് നടി സാനിയ
ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവവുമാണ് താരം. അതുപോലെ തന്നെ ട്രോളർമാരുടെ ഇഷ്ട്ട
നായിക കൂടിയാണ് സാനിയ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/02/saniya-iyyappan.
jpg?resize=720%2C960&ssl=1)

നടി സാനിയ ഇയ്യപ്പന്‍ പങ്കുവച്ച മേഘാലയന്‍ യാത്രയുടെ ചിത്രങ്ങള്‍ക്ക് നേരെ അശ്ലീല കമന്റുകളുമായി
സൈബര്‍ സദാചാരവാദികള്‍. മേഘാലയയിലെ യാത്രക്കിടയില്‍ നിരവധി ചിത്രങ്ങള്‍ സാനിയ പങ്കുവെച്ചിരുന്നു.
ഈ ചിത്രങ്ങള്‍ക്ക് നേരെയാണ് അശ്ലീല കമന്റുകള്‍ പ്രചരിക്കുന്നത്. വെയ് സോഡോങ് വെള്ളച്ചാട്ടവും
നോക്കിയാല്‍ അടിത്തട്ട് കാണുന്ന ഡോക്കി തടാകവുമെല്ലാം സന്ദര്‍ശിച്ച സന്തോഷത്തിലാണ് 
താരമിപ്പോള്‍. അതേസമയം ചിത്രത്തിന് നേരെ സദാചാര അക്രമവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം
സദാചാരവാദികള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/02/saniya.jpg?resize
=720%2C960&ssl=1)

മുഖത്തേക്ക് അടിക്കണ്ട ലൈറ്റ് വേറൊരു സ്ഥലത്തേക്ക് അടിപ്പിച്ചു.. .. ഞങ്ങളെകൊണ്ട് അടിപ്പിക്കാന്‍
ഉള്ള സൈക്കോളജിക്കല്‍ മൂവ്’, ‘കഴിച്ചിട്ട് നിന്നാലും കുറ്റം നോക്കുന്നവനാവും..അതോണ്ട്
ഞ ഒന്നും നോക്കുന്നില്ല.’എന്നൊക്കെയാണ് ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍. സാനിയ 
ഈ കമന്റുകള്‍ക്കൊന്നും മറുപടി നല്‍കിയിട്ടില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/02/84923590_3281893711827105_3639057289467396096_o.
jpg?resize=720%2C960&ssl=1)
