# ശരിക്കും ശ്രീനിവാസൻ സാറിന്റെ നല്ലൊരു ഫാൻ ആണദ്ദേഹം! ആ ഒരു കാര്യത്തിൽ ജഗദീഷ് സാർ വെറും കുട്ടിയാണ്, ശങ്കർ ഇന്ദുചൂഡൻ 

- Link: https://ml.b4blaze.com/film-news/sankar-indhuchoodan-about-jagadeesh
- Published: 2024-01-05T10:14:14+05:30
- Author: Suji

മലയാളത്തിൽ വെത്യസ്ത വേഷം ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടനാണ് ജഗദീഷ്, അങ്ങനൊരു
വെത്യസ്ത കഥപാത്രം തന്നെയാണ് നടൻ ‘നേരി’ലും കാഴ്ച്ച വെച്ചിരിക്കുന്നത്. ഇപ്പോൾ നേര്
എന്ന ചിത്രത്തിലെ മറ്റൊരു കഥപാത്രമായ ശങ്കർ ഇന്ദു ചൂടൻ നടൻ ജഗദീഷിനെ കുറിച്ച് പറഞ്ഞ
വാക്കുകളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. നേരിൽ ജഗദീഷ് സാർ അഭിനയിക്കുമ്പോൾ
ഞാൻ ശരിക്കും കൗതുകത്തോട് നോക്കികാണുമായിരുന്നു, അദ്ദേഹം അഭിനയിക്കുന്ന സമയത്തും തന്നോട്
സിനിമകളെ കുറിച്ച് ആയിരുന്നു സംസാരിക്കുന്നത് ഇന്ദു ചൂടൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/jagadesh1.jpg?resize
=1068%2C614&ssl=1)

അദ്ദേഹം ഏതു ഭാഷയിലുള്ള സിനിമകൾ ഇറങ്ങിയാലും ഫസ്റ്റ് ഡേ തന്നെ ആ സിനിമകൾ കാണും അത് 
അദ്ദേഹത്തിന് നിർബന്ധമാണ്, ഇപ്പോൾ നേരിൽ അഭിനയിച്ചിരുന്ന സമയത്തു ജവാൻ റിലീസ് ആയത് 
ആ സമയം അദ്ദേഹം രാവിലെ തന്നെ ആദ്യ ഷോ കാണാൻ പോയി, അതിപ്പോൾ ഓ ടി ടി യിൽ ആയാലും, അദ്ദേഹം
ആദ്യം തന്നെ ആ സിനിമ കാണും, ശരിക്കും ആ കാര്യത്തിൽ അദ്ദേഹം ഒരു കുട്ടിയെ പോലെയാണ് ഇന്ദുചൂഡൻ
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/indhu1.jpg?resize
=1174%2C603&ssl=1)

അദ്ദേഹം അഭിനയത്തിൽ എല്ലാം തെളിയിച്ചു കഴിഞ്ഞതാണ് എങ്കിലും അദ്ദേഹത്തിന് ഒരു സിനിമ 
ഇറങ്ങുമ്പോൾ നല്ല ആകാംഷ ഉണ്ട്. അപ്പോൾ നമ്മൾക്ക് മനസിലാകും അദ്ദേഹം എന്ത് മാത്രം സിനിമയെ
ഇഷ്ടപ്പെടുന്നുണ്ട് എന്ന്, അതുപോലെ അദ്ദേഹം ശ്രീനിവാസൻ സാറിന്റെ  വലിയ ഒരു ഫാൻ ആണെന്നും
പറഞ്ഞിരുന്നു, ശരിക്കും അവർ ഇരുപേരും നല്ല സുഹൃത്തുക്കളുമാണ്, ശരിക്കും സിനിമയിലെ ഓരോ
അനുഭവം അദ്ദേഹം പറയുമ്പോൾ ഞങ്ങൾക്ക് അത് വലിയ ഗുണമാണ് ചെയ്യുന്നത്, ഇന്ദു ചൂടൻ പറയുന്നു,
നേരിലെ മൈക്കിൾ എന്ന വില്ലൻ ആയാണ് ശങ്കർ ഇന്ദുചൂഡൻ അഭിനയിച്ചിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/neru1-2.jpg?resize
=760%2C443&ssl=1)

 
