# എന്റെ ശരീരം ഞാൻ ഇനിയും കാണിക്കും… അത് വേണോ , വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് ഞാനാണ് : തുറന്നടിച്ച് സനുഷ

- Link: https://ml.b4blaze.com/film-news/sanoosha-about-her-dressing
- Published: 2022-04-18T23:31:06+05:30
- Author: Rahul

മലയാളികളുടെ കണ്‍മുന്നില്‍ വളര്‍ന്ന പെണ്‍കൊടി, അതാണ് സനൂഷ.
 മലയാള സിനിമയില്‍ പല താരങ്ങളും
ബാലതാരമായെത്തി പിന്നീട് തിളങ്ങിയവരാണെങ്കിലും അവരില്‍ തന്റേതായ ഇടം കണ്ടെത്താന്‍ കഴിഞ്ഞ
താരമാണ് സനൂഷ. ബാലതാരമായിരിക്കെ വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു എന്നു പറയാം.

വിനയന്‍ ഒരുക്കിയ മമ്മൂട്ടി ചിത്രം ദാദാ സാഹിബിലൂടെയാണ് ബാലതാരമായി സനൂഷ അരങ്ങേറ്റം
കുറിച്ചത്. പിന്നീട് മലയാളത്തിലും തമിഴിലും ഒക്കെയായി നിരവധി സിനിമകളില്‍ സനൂഷ ബാലതാരമായി
വേഷമിട്ടു. ഇപ്പോള്‍ നായികയായി തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങുകയാണ് താരം.

![Sanoosha](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/10/Sanoosha-
240x300.jpg?resize=595%2C744&ssl=1)

പിന്നീട് വളരെപ്പെട്ടെന്നാണ് തെന്നിന്ത്യന്‍ സിനിമയിലെ നായിക നടിയായി സനൂഷ മാറിയത്.
ഇപ്പോള്‍ മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും നടി തിളങ്ങി നില്‍ക്കുകയാണ്.

ദിലീപ് നായകനായ മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലൂടെയാണ് സനൂഷ നായികയായി മാറുന്നത്.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള സനൂഷ അവസാനമായി അഭിനയിച്ചത്
നാനി നായകനായ തെലുങ്ക് ചിത്രം ജഴ്സിയില്‍ ആയിരുന്നു.

തുടക്കത്തില്‍ കാഴ്ച, സൗമ്യം എന്നീ സിനിമകളിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര
പുരസ്‌കാരവും സക്കറിയായുടെ ഗര്‍ഭിണികളിലെ പ്രകടനത്തിലൂടെ മികച്ച സഹ നടിക്കുള്ള പ്രത്യേക
പരാമര്‍ശവും ഫിലിം ഫെയര്‍ പുരസ്‌കാരവും സൈമ പുരസ്‌കാരവും എല്ലാം സനുഷ നേടുകയുണ്ടായി.

മലയാളത്തിന് പിന്നാലെ കന്നഡയിലും തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.

![sanoosha new photos](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/
07/sanoosha-new-photos-300x169.jpg?resize=645%2C341&ssl=1)

ഇപ്പോഴിതാ സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ സനൂഷ തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും
ഒക്കെ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് നടി. താരം
പങ്കുവെയ്ക്കുന്ന ചില ചിത്രങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴി വെയ്ക്കാറുണ്ട്.

എന്നാല്‍ ഇത്തരത്തില്‍ കളിയാക്കുന്നവര്‍ക്കും പരിഹസിക്കുന്നവര്‍ക്കും ചുട്ടമറുപടിയുമായി
രംഗത്തെത്തിയിരിക്കുകയാണ് സനൂഷയിപ്പോള്‍.

ഒരാളുടെ ഫോട്ടോഷൂട്ട്, ഗ്ലാമറസായ വസ്ത്രങ്ങള്‍ ധരിക്കുന്നത്, എല്ലാം തന്നെ വ്യക്തിപരമായ
കാര്യമാണ്. ഒരാള്‍ക്ക് അവരുടേതായ അഭിപ്രായങ്ങളും അവകാശങ്ങളുമുണ്ട്. അതില്‍ അവര്‍ കംഫര്‍ട്ടിബിള്‍
ആണെങ്കില്‍ നിങ്ങള്‍ ആരാണ് അവരെ ചോദ്യം ചെയ്യാന്‍. എന്റെ ശരീരം കാണിക്കണോ, വേണ്ടയോ 
എന്നൊക്കെ തീരുമാനിക്കേണ്ടാണ് ഞാനാണ്. അക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ആര്‍ക്കാണ്
അവകാശമെന്ന് സനുഷ ചോദിക്കുന്നു.

കുരയ്ക്കുന്ന പട്ടികള്‍ അത് തുടരട്ടെ എന്നേ കരുതാന്‍ കഴിയൂ. അല്ലാതെ ഇവര്‍ക്ക് മറുപടി
നല്‍കാന്‍ ഇല്ല. 27 വയസുള്ള ഒരു വ്യക്തിയാണ് ഞാന്‍. എനിക്ക് എന്റേതായ വഴികളും ശരികളുമുണ്ട്.
ഇനിയങ്ങോട്ട് അത് അനുസരിച്ച് മാത്രമേ ജീവിക്കൂ. മോശം കാര്യങ്ങള്‍ പറഞ്ഞാല്‍ പോലും അതില്‍
നിന്ന് നല്ലത് കണ്ടെത്തി മുന്നോട്ടുപോകുന്ന ആളാണ് ഞാന്‍. ഒരു അഭിനേത്രി എന്ന നിലയ്ക്ക്
ഫോട്ടോഷൂട്ട് എനിക്ക് ചെയ്തേ മതിയാകൂ. നാളെ ഒരു കഥാപാത്രത്തെ ചെയ്യാന്‍ പുകവലി ആവശ്യമെങ്കില്‍
എനിക്കത് ചെയ്യാന്‍ കഴിയണം എന്നും സനുഷ പറയുന്നു.
