# ‘ദുല്‍ഖര്‍ എന്റെയും എല്ലാവരുടെയും സ്വീറ്റ്ഹാര്‍ട്ട് ആണ്, കിംഗ് ഓഫ് കൊത്ത ഏറെ പ്രതീക്ഷയുള്ള ചിത്രമെന്ന് ശാന്തികൃഷ്ണ

- Link: https://ml.b4blaze.com/film-news/santhikrishna-about-dulquer-and-king-of-kotha
- Published: 2023-08-06T19:30:34+05:30
- Author: Gargi

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കിംഗ് ഓഫ് കൊത്തയുടെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍
മീഡിയയില്‍ ട്രെന്‍ഡിങ് ആണ്. ഇപ്പോള്‍ ഇതാ ചിത്രത്തിനെക്കുറിച്ചും ദുല്‍ഖറിനെക്കുറിച്ചും
കിംഗ് ഓഫ് കൊത്തയില്‍ മാലതി എന്ന കഥാപാത്രമായെത്തുന്ന ശാന്തികൃഷ്ണ പറഞ്ഞ വാക്കുകളാണ്
ശ്രേദ്ധേയമാകുന്നത്. ‘രണ്ടാമത്തെ ജനറേഷന്‍ ആള്‍ക്കാരുമായാണ് ഞാന്‍ വര്‍ക്ക് ചെയ്യുന്നത്.
ജോഷി സാറിന്റെ കൂടെയും മമ്മൂക്കയുടെ കൂടെയും കൗരവര്‍ എന്ന പടം ചെയ്തിട്ടുണ്ട്. അന്ന്
തിലകന്‍ ചേട്ടന്‍ ഉണ്ടായിരുന്നു ആ ചിത്രത്തില്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/king-of-kotha1-1.
jpg?resize=1248%2C650&ssl=1)

ഇന്ന് ഇപ്പോള്‍ കിംഗ് ഓഫ് കൊത്തയില്‍ ഷമ്മി തിലകന്‍, അഭിലാഷ് ജോഷി, ദുല്‍ഖര്‍ സല്‍മാന്‍
ഇവരോടൊപ്പം അഭിനയിക്കുന്നു. മമ്മൂക്ക, തിലകന്‍, ജോഷി സാര്‍ ന്റെ നെക്സ്റ്റ് ജനറേഷനില്‍
ഒരു പടം ചെയ്യാന്‍ സാധിച്ചതില്‍ അഭിനേത്രി എന്ന നിലയില്‍ എനിക്ക് ഒത്തിരി സന്തോഷം നല്‍കുന്നു.
ദുല്‍ഖര്‍ സല്‍മാന്‍ എല്ലാവരുടെയും സ്വീറ്റ്‌ഹേര്‍ട്ട് ആണ് എന്റെയും കൂടിയാണ്, കൊത്ത
മുഴുനീള ദുല്‍ഖര്‍ ചിത്രമാണ്, ദുല്‍ഖറിന്റെ പടത്തില്‍ ഞാന്‍ ഒരു ചെറിയ വേഷം ചെയ്യുന്നു
അതില്‍ എനിക്ക് ഒത്തിരി സന്തോഷം ഉണ്ട്. എനിക്ക് പ്രിയപ്പെട്ട ദുല്‍ഖറിനോടൊപ്പം ആദ്യത്തെ
ഒരു പടം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്, അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ്
ഓഫ് കൊത്ത ഏറെ പ്രതീക്ഷയുള്ള ചിത്രവുമാണ്’.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/king-of-kk-1.jpg?
resize=1280%2C720&ssl=1)

സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്നചിത്രത്തില്‍
ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ
ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന
കഥാപാത്രങ്ങളിലെത്തുന്നു. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് 
ബിജോയ്,ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖര്‍,
സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, 
എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്‌സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ്:
റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ്മ,സ്റ്റില്‍ :ഷുഹൈബ് എസ് ബി കെ,
പ്രൊഡക്ഷന്‍കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, പി ആര്‍ 
ഓ: പ്രതീഷ് ശേഖര്‍.
