# കിളവന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും രാജിവെയ്ക്കണം..! – ശാന്തിവിള ദിനേശ്

- Link: https://ml.b4blaze.com/film-news/santhivila-dinesh-against-mammootty-and-mohanlal
- Published: 2022-03-06T13:41:33+05:30
- Author: Rahul

പതിറ്റാണ്ടുകളായി മലയാള സിനിമ വാഴുന്ന താരരാജാക്കന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും.
ഇന്നും അഭിനയത്തിലും താരപദവിയിലും ഇവരെ വെല്ലാന്‍ ഒരു നടനും ഉയര്‍ന്നു വന്നിട്ടില്ല,
ഈ പ്രായത്തിലും ഇരുവരും സിനിമാ മേഖലയില്‍ വളരെ സജീവമാണ്. ഇപ്പോഴിതാ ഈ അതുല്യ പ്രതിഭകള്‍ക്കെതിരെ
ശാന്തിവിള ദിനേശ് പറഞ്ഞ വിവാദ പ്രസ്താവനകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മമ്മൂട്ടിയും
മോഹന്‍ലാലും സിനിമയില്‍ നിന്ന് രാജി വെക്കേണ്ട സമയമായെന്ന് ആണ് സംവിധായകന്‍ ശാന്തിവിള
ദിനേശ് തുറന്നടിയ്ക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/bigms78-300x169.
jpg?resize=1101%2C620&ssl=1)

കിളവന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്നും സ്വയം രാജിവെച്ച് പോകണം 
എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം
ഇത്തരത്തില്‍ പ്രതികരിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/mammootty-mohanlal-
300x157.jpg?resize=1151%2C602&ssl=1)

ഒന്നുകില്‍ ഇവര്‍ അഭിനയം നിര്‍ത്തണം, അല്ലെങ്കില്‍ ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ ഒക്കെ
ചെയ്യുന്നത് പോലെ അച്ഛന്‍ വേഷങ്ങളും സ്വന്തം പ്രായത്തിനു അനുസരിച്ചുള്ള വേഷങ്ങളും ചെയ്യണമെന്നും
ശാന്തിവിള ദിനേശ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/07/santhivila-dinesh-
300x168.jpg?resize=1096%2C614&ssl=1)

മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ കൂടെ ഉള്ള ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസെഫ് എന്നിവര്‍
അവരെ വിറ്റു എടുക്കുകയാണ് എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. അവര്‍ക്കു ഇനി ഒന്നും
ചെയ്യാന്‍ പറ്റില്ല എന്നും അത്കൊണ്ട് എല്ലാം തീരുന്നതിനു മുന്നേ അവരെ പരമാവധി വിറ്റു
കോടികള്‍ ഉണ്ടാക്കാന്‍ ആണ് പലരും നോക്കുന്നത് എന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു.
ശാന്തിവിള ദിനേശിന്റെ ഈ പ്രസ്താവനകള്‍ വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
