# 60ല്‍ 58 കുട്ടികളും തൊപ്പി ആരാധകര്‍!! കുട്ടികള്‍ക്ക് എന്ത് എംടി, തകഴി, ഒവി വിജയന്‍

- Link: https://ml.b4blaze.com/film-news/santhosh-keezhatoor-against-thoppi
- Published: 2023-06-20T22:03:03+05:30
- Author: Anu

കുറച്ചുദിവസങ്ങളായി സോഷ്യലിടത്ത് നിറയുന്നത് തൊപ്പി എന്ന ഇന്‍ഫ്‌ലുവന്‍സറാണ്. കടുത്ത
സ്ത്രീ വിരുദ്ധതയും അശ്ലീലവും തെറി പദങ്ങളും ചേര്‍ത്താണ് തൊപ്പി കുപ്രസ്തിയാര്‍ജ്ജിച്ചത്.
കുട്ടികളാണ് തൊപ്പിയുടെ ഫോളോവേഴ്‌സില്‍ അധികവും.

നിരവധി പേരാണ് തൊപ്പിയ്‌ക്കെതിരെ രംഗത്തെത്തുന്നത്. കുട്ടികളെ വഴി തെറ്റിക്കുന്നെന്നാണ്
ആരോപണം ഉയരുന്നത്. കണ്ണൂരുകാരനായ നിഹാദ് ആണ് Mrz Thoppi എന്ന് അറിയപ്പെടുന്നത്. ഇപ്പോഴിതാ
നടന്‍ സന്തോഷ് കീഴാറ്റൂരും തൊപ്പിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
  കഴിഞ്ഞ ദിവസം
ഞാന്‍ അഭിനയിക്കുന്ന സിനിമയുടെ ഒരു സീന്‍ ചിത്രീകരിച്ചത് പ്രശസ്തമായ സ്‌കൂളിലെ അവിടെ
തന്നെ പഠിക്കുന്ന പ്ലസ് ടു സന്‍സ് കുട്ടികളെ വെച്ചു കൊണ്ടാണ്, ചിത്രീകരണത്തിന്റെ ഇടവേളയില്‍
കുട്ടികളോട് ഞാന്‍ ചോദിച്ചു, ആരൊക്കെ തൊപ്പിയുടെ ആരാധകരാണ്.

കൈ പൊക്കാന്‍ പറഞ്ഞു 60ല്‍ 58 കുട്ടികളും കൈപൊക്കി ആര്‍ജിച്ച അഭിമാനത്തോടെ, ഇന്നലെ 
വായനാ ദിനം ഉദ്ഘാടന പ്രസംഗത്തിനിടയില്‍ തൊപ്പിയുടെ ആരാധകര്‍ കൈപൊക്കാന്‍ പറഞ്ഞു, ഏകദേശം
1000 പെണ്‍കുട്ടികളും കൈ പൊക്കി, വര്‍ദ്ധിത ഉല്‍സാഹത്തോടെ.
  തൊപ്പിയെ തോല്‍പ്പിക്കാന്‍
ആവില്ല മക്കളെ, തൊപ്പിയെ സ്വീകരിക്കാന്‍ പൂമാലയും എടുത്ത് കേരളത്തിലെ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍
തയ്യാറായി കഴിഞ്ഞു. കുട്ടികള്‍ക്ക് (എല്ലാവരും അല്ല ആരാധകവൃന്ദങ്ങള്‍) എന്ത് എംടി, 
തകഴി, ഒവി വിജയന്‍, മാര്‍ക്കസ്സ്, ഷേക്‌സ്പിയര്‍, എന്നാണ് സന്തോഷ് ഫെയ്‌സ്ബുക്കില്‍
കുറിച്ചത്.
