# ഹൈനസ് അശ്വതി തിരുനാളിന് പത്മശ്രീ ലഭിച്ചതില്‍ സന്തോഷം!!   തിരുവനന്തപുരത്തിന്റെ പ്രൗഢി മായാതെ നില്‍ക്കുന്നത് രാജാവംശത്തിന്റെ ഔദാര്യം കൊണ്ട് മാത്രം-സന്തോഷ് പണ്ഡിറ്റ്

- Link: https://ml.b4blaze.com/film-news/santhosh-pandit-appreciates-aswathi-thirunal-gowri-lakshmi-bayi
- Published: 2024-01-29T22:55:03+05:30
- Author: Anu

രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ച ലഭിച്ച അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയെ
അഭിനന്ദിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്തോഷ് അശ്വതി
തിരുനാളിന് പിന്തുണയറിയിച്ചത്. ഗൗരി ലക്ഷ്മിഭായി എഴുത്തുകാരി മാത്രമല്ല, പൊതു സമൂഹത്തില്‍
അറിയപ്പെടുന്ന സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തക കൂടിയാണെന്നും സന്തോഷ് പണ്ഡിറ്റ് കുറിച്ചു.
തിരുവനന്തപുരത്തിന്റെ പ്രൗഢി ഇപ്പോഴും മായാതെ നിലനില്‍ക്കുന്നത് രാജാവംശത്തിന്റെ ഔദാര്യം
ഒന്നുകൊണ്ടു മാത്രം ആണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ഹൈനസ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചതിൽ
അതിയായി സന്തോഷിക്കുന്നു. സാഹത്യ ലോകത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവർക്ക് പത്മശ്രീ
നൽകിയിട്ടുള്ളത്.
  ദ ഡോൺ(????????????????) ശ്രീ പത്മനാഭസ്വാമി ടെമ്പിൾ(????????????????)
തുളസി ഗാർലൻഡ്(????????????????) ദ് മൈറ്റി ഇന്ത്യൻ എക്സ്പീരിയൻസ് (????????????????)
എന്നിവ പ്രധാന കൃതികൾ മാത്രം. മറ്റുള്ള കൃതികളിൽ പ്രധാനപ്പെട്ടവ.. “Kerala Temple Architecure”(
1997), “ബുദ്ധ ദർശനം” (2007), “Glimpses of Kerala Culture” (2011), “രുദ്രാക്ഷ മാല”(
2014) എന്നിവ വളരെ ശ്രദ്ധിക്കപെട്ടു..

???????????? ഓളം കവിതകളും നിരവധി ലേഖനങ്ങളും അശ്വതി തിരുനാൾ തമ്പുരാട്ടിയുടെ സംഭാവനകളായിട്ടുണ്ടു്.
പി.പി. രാമവർമ്മരാജയുടെ ശ്രീ ശബരിമല അയ്യപ്പചരിതം എന്ന കൃതി ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം
ചെയ്തിട്ടുമുണ്ട്.

ലക്ഷ്മിഭായി തമ്പുരാട്ടിയുടെ സൈലൻസ് എന്ന കവിതയിലെ ആദ്യ വരികൾ തന്നെ നോക്കു.

???????????? ???????????????????????????? ???????????????????????????? ????????????????????????????????????????????????????????????
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????,????????????????????????????????????????????????????????????????????????????????????????????????????????,????????????????????????????????????????????????????????????????????????????????????????????????.

അവരുടെ ഇംഗ്ലീഷ് ഗ്രന്ഥങ്ങൾ ലോക പുസ്തക വിപണിയിൽ കിട്ടും,
 തമ്പുരാട്ടി എഴുത്തുകാരി
മാത്രമല്ല, പൊതു സമൂഹത്തിൽ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക പ്രവർത്തക കൂടിയാണ്..

‘പോയട്രി ക്വാർട്ടർലി’ എന്ന ആനുകാലികത്തിൽ ഇവർ കവിതകൾ പ്രസിദ്ധീകരിക്കാറുണ്ട്. മാക്മില്ലൻ
കമ്പനിയാണു് ‘ദ് ഡോൺ’ എന്ന കൃതി പ്രസിദ്ധീകരിച്ചതു്. തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി
ക്ഷേത്രത്തെക്കുറിച്ചുള്ള സമഗ്രപഠനമാണ് ശ്രീ പത്മനാഭസ്വാമി ടെമ്പിൾ എന്ന കൃതി. ക്ഷേത്രസംബന്ധമായ
ഐതിഹ്യങ്ങൾ, ഭൂമിശാസ്ത്രപരമായ വിവരങ്ങൾ, അനുഷ്ഠാനങ്ങൾ, ദേവതാസങ്കല്പങ്ങൾ എന്നിവയെല്ലാം
ഇതിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ശ്രീ പത്മനാഭസ്വാമിക്ഷേത്രം എന്ന പേരിൽ ഈ കൃതിയുടെ
മലയാള പരിഭാഷ കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1998ൽ പ്രസിദ്ധീകരിച്ചു. (വിവർത്തകർ: കെ.
ശങ്കരൻ തമ്പൂതിരി, കെ. ജയകുമാർ). കന്യാകുമാരി മുതൽ അരൂർ വരെയുള്ള മുപ്പത്തിമൂന്നു പ്രമുഖക്ഷേത്രങ്ങളെക്കുറിച്ചുള്ള
വിവരണമാണ് ഭാരതീയ വിദ്യാഭവൻ പ്രസിദ്ധീകരിച്ചതുളസി ‘ഗാർലൻഡ്’. പുരാണ കഥകളുടേയും ചരിത്ര
ഗവേഷണത്തിന്റേയും വാസ്തുവിദ്യയുടേയും സമഞ്ജസമായ മേളനം ഈ കൃതിയിൽ കാണാം. ദൈവിക ചൈതന്യത്തിന്റേയും
ക്ഷേത്രത്തിൽ കുടികൊള്ളുന്ന ശക്തിയുടേയും മഹത്ത്വം ഇതിൽ വെളിവാകുന്നുണ്ട്.
  ഭാരതീയ
സംസ്കാരത്തിന്റെ അന്തഃസത്ത പൂർണമായും പ്രകടമാക്കുന്ന കൃതിയാണു് ‘ദ് മൈറ്റി ഇൻഡ്യൻ എക്സ്പീരിയൻസ്’.
ഭാരതീയ വിദ്യാഭവനാണ് ഇതിന്റെ പ്രസാധകർ.

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിക്ക് അഭിനന്ദനങ്ങൾ, ആശംസകൾ.
 തിരുവനന്തപുരത്തിന്റെ
പ്രൗഢി ഇപ്പോഴും മായാതെ നിലനിൽക്കുന്നെങ്കിൽ അത് ആ രാജാവംശത്തിന്റെ ഔദാര്യം ഒന്നുകൊണ്ടു
മാത്രം ആണ്‌ എന്നാണ് സന്തോഷ് പണ്ഡിറ്റ് കുറിച്ചത്.
