# ‘ആറാട്ട് അണ്ണന്‍’ ബിഗ്‌ബോസിലേക്ക്…!? ലക്ഷ്യം ഇതൊന്നുമാത്രം എന്ന് സന്തോഷ് വര്‍ക്കി

- Link: https://ml.b4blaze.com/film-news/santhosh-varkey-about-bigg-boss-5-and-mohanlal
- Published: 2022-08-30T11:54:35+05:30
- Author: Sreekumar

ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞതോട്കൂടി പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി
മാറിയ മുഖമാണ് സന്തോഷ് വര്‍ക്കിയുടേത്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ സന്തോഷ്
വര്‍ക്കി ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി
മാറുന്നത്. ഞാന്‍ ആറാട്ട് അണ്ണന്‍ എന്നാണ് സന്തോഷ് വര്‍ക്കി സ്വയം വിശേഷിപ്പിക്കുന്നത്.
ബിഗ് ബോസിന്റെ അഞ്ചാം സീസണ്‍ വരുന്നു എന്ന് അറിയുന്നു…

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/santhosh-2.jpg?resize
=752%2C440&ssl=1)

അതില്‍ എത്താന്‍ വലിയ ആഗ്രഹം ഉണ്ടെന്നും അതിനുള്ള പരിശ്രമത്തിലാണ് താന്‍ എന്നും സന്തോഷ്
വര്‍ക്കി പറയുന്നു.. ഈ ഷോയിലേക്ക് വരാനുള്ള കാരണം നിത്യ മേനോന്‍ ആണെന്ന് നിങ്ങള്‍ വിചാരിക്കും
എന്നാല്‍ അതല്ല കാരണം എന്നും സന്തോഷ് വര്‍ക്കി പറയുന്നു.. ഞാന്‍ ഈ ഷോയിലേക്ക് വരാനുള്ള
പ്രധാന കാരണം ലാലേട്ടന്‍ തന്നെയാണ് എന്നാണ സന്തോഷ് വര്‍ക്കി പറയുന്നത്. അദ്ദേഹത്തെ 
നേരിട്ട് കാണണം.. അതിന് വേണ്ടി ഞാന്‍ മാക്‌സിമം ശ്രമിക്കും എന്നാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/biggboss-2.jpg?resize
=1920%2C1080&ssl=1)

സന്തോഷ് പറയുന്നത്. ബിഗ് ബോസ് ഷോ എനിക്ക് ഇഷ്ടമുള്ള പരിപാടിയാണ്. എന്നെ ഷോയിലേക്ക് 
വിളിക്കും എന്ന പ്രതീക്ഷ എനിക്കുണ്ട്. ഷോയില്‍ എത്തിയാണ് റിയല്‍ ഫേസ് തന്നെ കാണിക്കും..
നിങ്ങള്‍ ഇത്രയും നാള്‍ കണ്ടത് തന്നെയാണ് ഞാന്‍ അത് തന്നെയാണ് ബിഗ് ബോസ് ഷോയിലും കാണിക്കാന്‍
പോകുന്ന് എന്നും സന്തോഷ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/santhosh.jpg?resize
=1280%2C720&ssl=1)

പറയുന്നു.. എന്തായാലും ബിഗ് ബോസ് സീസണ്‍ ഫൈവിലേക്ക് താന്‍ ഉണ്ടാകും എന്ന ഉറപ്പിച്ച 
മട്ടിലായിരുന്നു സന്തോഷ് വര്‍ക്കിയുടെ സംസാരം. അതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ താന്‍
തുടങ്ങിക്കഴിഞ്ഞു എന്നും..ഇനി ബിഗ് ബോസില്‍ കാണാം എന്നും സന്തോഷ് വര്‍ക്കി പറയുന്നു.
