# മോഹൻലാലും ലക്ഷ്മി ഗോപാലസ്വാമിയും തമ്മിൽ ബന്ധം ; ബാല പറഞ്ഞതായി സന്തോഷ് വർക്കി

- Link: https://ml.b4blaze.com/film-news/santhosh-varkey-about-mohanlal-2
- Published: 2023-09-15T15:22:34+05:30
- Author: Soumya

ബാലക്കെതിരെ ആറാട്ടണ്ണൻ എന്ന് വിളിക്കുന്ന സന്തോഷ് വർക്കി രംഗത്ത് . മോഹൻലാലിനെ പറ്റിയും
ജയസൂര്യയെ പറ്റിയും നിത്യ മേനോനെപ്പറ്റിയും ബാല തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് സന്തോഷ്
വർക്കി പറയുന്നത്. സോഷ്യൽ  മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതനാണ് ഈ സന്തോഷ് വർക്കി
എന്ന വ്യക്തി . എയാളെ പറ്റി പ്രത്യേകിച്ച് മുഖവുരയുടെ ഒന്നും ആവശ്യമില്ല.  മോഹൻലാൽ 
നായകനായി എത്തിയ ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെയാണ് ഇയാൾ സോഷ്യൽ മീഡിയയുടെ
ശ്രദ്ധനേടുന്നത്. ശേഷം നിരവധി സിനിമകളുടെ റിവ്യു വീഡിയോകളിൽ സന്തോഷ് സ്ഥിരം സാന്നിധ്യമായി.
സിനിമ കാണാതെ റിവ്യു പറഞ്ഞതിന്റെ പേരിൽ സന്തോഷിനെ ഒരു കൂട്ടം ആളുകൾ ആക്രമിച്ചത് വാർത്തകളില്‍
ഇടംനേടിയതാണ്. മോഹൻലാൽ അടക്കമുള്ള താരങ്ങളെ കുറിച്ച് മോശമായ പരാമർശങ്ങൾ സന്തോഷ് നടത്തിയിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട നടൻ ബാല സന്തോഷിനെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു.
അതിനു ശേഷം ബാലയുടെ ഒപ്പം ഇപ്പോഴും ഉണ്ടായിരുന്ന ആളാണ്  സന്തോഷ് വർക്കി. ബാലയുടെ വീട്ടിലും
സന്തോഷ് വർക്കി ഉണ്ടായിരുന്നു. ചാനൽ പ്രവർത്തകൾ അഭിമുഖങ്ങൾക്കായി ബാലയുടെ വീട്ടിൽ ചെല്ലുമ്പോഴൊക്കെ
അവിടുത്തെ ഒരംഗത്തെ പോലെ ആയിരുന്നു സന്തോഷ്  വർക്കി .ബാല അങ്ങനെ തന്നെ ആയിരുന്നു മറ്റുള്ളവരുടെ
മുന്നിൽ സന്തോഷ വർക്കിയെ പരിചയപ്പെടുത്തിയതുമൊക്കെ .എന്നാലിപ്പോൾ ഇരുവരും തമ്മിൽ തെറ്റിപ്പിരിഞ്ഞു
എന്നാണു ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യക്തമാക്കുന്നത്.

ഒരു ചാനലിന് നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ പങ്കു വെച്ച് കൊണ്ട് ബാല തന്നെ ഇക്കാര്യം
വ്യക്തമാക്കുന്നുണ്ട് . തന്റെ വീട്ടിൽ തന്റെ ഒപ്പം താൻ കൊടുത്ത ഭക്ഷണവും കഴിച്ചു കൊണ്ട്
തനിക്കു തന്നെ സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ പാര വെചു  എന്നാണ് ബാല പറയുന്നത്. ഇതിനുള്ള
തെളിവുകളായി ചില മൊബൈൽ ഡാറ്റകളും ചാനൽ അവതാരകന് കാണിച്ചു കൊടുക്കുന്നുണ്ട് ബാല . താൻ
ആരെയൊക്കെ ചേർത്ത് നിർത്തിയിട്ടുണ്ടോ അവവരൊക്കെ തനിക്ക് പണി തന്നിട്ടുണ്ട് എന്നാണ് 
ബാല പറയുന്നത്. പക്ഷെ തനിക്ക് വിഷമം ഇല്ല ദൈവം ചോദിച്ചോളും എന്നന്വ ബല പറയുന്നത്. ഇന്നലെ
വൈകിട്ട് ആണ് ബാല ഇത് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചത്. അതിനു പിന്നാലെ സന്തോഷ്
വർക്കിയും പ്രതികരിച്ചു. ബാല തന്നോട് പല സിനിമാക്കാരെ പറ്റിയും മോശമായി പറഞ്ഞിട്ടുണ്ട്
എന്നാണ് സന്തോഷ് വർക്കി പറയുന്നത്.  നടി നിത്യാമേനോനും സുദീപ് കിച്ചയും തമ്മിൽ ബന്ധമുണ്ടെന്നും,
ലക്ഷ്മി ഗോപാലസ്വാമിയും മോഹൻ ലാലും  തമ്മിൽ ബന്ധമുണ്ടെന്നും, ജയസൂര്യ പാരീസ് ലക്ഷ്മിയോട്
മോശമായി പെരുമാറിയെന്നുമൊക്കെ സന്തോഷ് വർക്കി ബാല പറഞ്ഞതായി പറയുന്നുണ്ട്. ബാല എങ്ങനെ
ആണ് തമിഴ് സിനിമയിൽ നിന്ന് പുറത്തായതിന് തനിക്കറിയാം കൂടുതലൊന്നും പറയിപ്പിക്കരുതെന്നു
സന്തോഷ് ഭീഷണിയുടെ സ്വരത്തിൽ പറയുന്നുണ്ട്.
