# നിത്യയെ വിട്ട് നിഖിലയെ ആണ് വിവാഹം കഴിക്കാന്‍ താല്‍പര്യമെന്ന് ആറാട്ടണ്ണന്‍

- Link: https://ml.b4blaze.com/film-news/santhosh-varkey-about-nikhila-vimal
- Published: 2022-09-18T16:16:03+05:30
- Author: Gargi

ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ്
വര്‍ക്കി. തനിക്ക് നടി നിത്യ മേനോനെ ഇഷ്ടമാണെന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോഴിതാ നടി നിഖില വിമലിനെ വിവാഹം കഴിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും
പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് വര്‍ക്കി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/santhosh-2.jpg?resize
=752%2C440&ssl=1)

അതേസമയം നിഖില താല്‍പര്യമില്ലെന്ന് പറഞ്ഞെന്നും സന്തോഷ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നുണ്ട്.
ഞാന്‍ അവരെ നിര്‍ബന്ധിക്കുന്നില്ല. എനിക്ക് ഇപ്പോള്‍ത്തന്നെ ഒരു അനുഭവമുണ്ട്. എനിക്ക്
അവരെ ഇഷ്ടമാണ്. നല്ല ഭംഗിയുണ്ട്. നല്ല കുട്ടിയാണ്. നല്ല മിടുക്കിയാണ്. ഞാന്‍ എന്റെ 
ഇഷ്ടം പറഞ്ഞപ്പോള്‍ അത് അവരുടെ ചോയിസാണ് കല്യാണം കഴിക്കാണോ വേണ്ടയോ എന്നത്. എനിക്ക്
മാത്രം ഇഷ്ടം തോന്നിയിട്ട് കാര്യമില്ലല്ലോ. അവര്‍ക്ക് എന്നോട് ഇഷ്ടം തോന്നണ്ടേ. എനിക്ക്
എപ്പോഴും ഇങ്ങനെ തന്നെയാണ്. എനിക്ക് വണ്‍ സൈഡ് ലവ് മാത്രമേ ഉണ്ടാകാറുള്ളൂ. ഒരു അനുഭവം
ഉണ്ട്, ഇനി കൂടുതല്‍ അനുഭവിക്കാന്‍ പറ്റില്ലെന്നും സന്തോഷ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/santhosh-varkey-
and-nithya.jpg?resize=1280%2C720&ssl=1)

അതേസമയം വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിനെ കുറിച്ചും സന്തോഷ് സംസാരിക്കുകയുണ്ടായി.
പത്തൊമ്പതാം നൂറ്റാണ്ട് മികച്ചൊരു സിനിമയാണ്.. ലാഗോ ഒന്നും ഇല്ല.. വലിയൊരു സന്ദേശമാണ്
ഈ സിനിമയിലൂടെ പ്രേക്ഷര്‍ക്ക് നല്‍കുന്നത്. സ്ത്രീകളെ ബഹുമാനിക്കുക സ്നേഹിക്കുക.. അവരെ
കാമത്തോടെ കാണരുത്.. എന്ന മെസ്സേജാണ് ഈ ചിത്രത്തില്‍ ഉള്ളത്.. പത്തൊമ്പതാം നൂറ്റാണ്ടിനെ
വെച്ച് നോക്കുമ്പോള്‍ മരക്കാര്‍ ഒന്നും അല്ല.. അതില്‍ നല്ല ലാഗ് ഉണ്ട്.. പ്രിയദര്‍ശന്‍
പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ കണ്ട് പഠിക്കണം എന്നും സന്തോഷ് പ്രതികരിച്ചു.
