# അന്ന് നിത്യ അത് സ്നേഹത്തോടെ നിരസിക്കുകയായിരുന്നു

- Link: https://ml.b4blaze.com/film-news/santhosh-varkey-kolambi
- Published: 2023-04-09T09:02:55+05:30
- Author: Rahul

മോഹൻലാൽ നായകനായി ഇറങ്ങിയ ആറാട്ട് എന്ന ചിത്രം പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ
നേടിയ താരമാണ് സന്തോഷ് വർക്കി. സിനിമയുടെ റിവ്യൂ പറഞ്ഞ രീതിയുടെ ആണ് സന്തോഷ് വർക്കി
പ്രേഷകരുടെ ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ സന്തോഷ് വർക്കിയുടേതായി
നിരവധി അഭിമുഖങ്ങളും പുറത്ത് വന്നിരന്നു. ഇതിൽ നടി നിത്യ മേനോനെ തനിക് ഇഷ്ട്ടം ആണെന്നും
വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നും സന്തോഷ് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. താൻ ഈ
കാര്യം നിത്യയോട്‌ തുറന്ന് പറഞ്ഞത് ആണെന്നും അന്ന് നിത്യ സ്നേഹപൂർവ്വം അത് നിരസിച്ചു
എന്നും സന്തോഷ് പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/santhosh.jpg?resize
=1280%2C720&ssl=1)

സന്തോഷിന്റെ ഈ വാക്കുകൾ വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ
മറ്റൊരു ഇന്റർവ്യൂവിൽ സന്തോഷ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധനേടിയിരിക്കുന്നത്.
നിത്യ മേനോൻ നായികയായി എത്തിയ കോളാമ്പി സിനിമയെ കുറിച്ചാണ് സന്തോഷ് വർക്കി പറഞ്ഞത്.
കോളാമ്പി സിനിമ താൻ കണ്ടു എന്നും വളരെ നല്ല സിനിമ ആണെന്നും ആർട്ട് ഫിലിം ആണ് കോളാമ്പി
എന്നും താരം പറഞ്ഞു. മാത്രവുമല്ല, ഇന്ന് ഇത്തരത്തിൽ ഉള്ള ആർട്ട് ഫിലിമുകൾ ഇറങ്ങുന്നത്
മലയാത്തിൽ വളരെ കുറവാണ് എന്നും ചിത്രത്തിൽ നിത്യ മേനോൻ വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്
എന്നും സന്തോഷ് വർക്കി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/santhosh-1.jpg?resize
=620%2C583&ssl=1)

മാത്രമല്ല, തിരുവനന്തപുറത്ത് ഈ ചിത്രത്തിനെ ഷൂട്ടിങ് നടന്നപ്പോൾ താൻ നേരിട്ട് പോയി 
ഷൂട്ടിങ് കണ്ടു എന്നും അവിടെ വെച്ചാണ് താൻ ആദ്യമായി നിത്യ മേനോനെ കാണുന്നത് എന്നും 
സന്തോഷ് പറഞ്ഞു. വളരെ നല്ല രീതിയിൽ തന്നെ നിത്യ അഭിനയിച്ചു. ആ അഭിനയം കണ്ടാണ് എനിക്ക്
നിത്യയോട്‌ ഇഷ്ട്ടം തോന്നിയത്. ഞാൻ അത് നിത്യയോട്‌ പറയുകയും ചെയ്തു. എന്നാൽ നിത്യ ഏറെ
ഇഷ്ട്ടം സ്നേഹത്തോടെ തന്നെ നിരസിക്കുകയും ചെയ്തു. അത് ഞാൻ തുറന്നു പറഞ്ഞതിന്റെ പേരിൽ
എനിക്ക് ഒരുപാട് അപമാനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നു എന്നും താരം കൂട്ടിച്ചേർത്തു.
