# ‘അന്തിമുകില്‍ പന്തിലിടും…’ അനു സിതാരയുടെ സന്തോഷത്തിലെ വീഡിയോ ഗാനം

- Link: https://ml.b4blaze.com/film-news/santhosham-movie-song-released
- Published: 2023-04-05T23:01:49+05:30
- Author: Gargi

അമിത് ചക്കാലക്കലും അനു സിതാരയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘സന്തോഷം’.
ചിത്രത്തിലെ ‘അന്തിമുകില്‍ പന്തിലിടും…’ എന്നു തുടങ്ങുന്ന ഗാനം പുറത്തുവിട്ടു. വരികള്‍–
വിനായക് ശശികുമാര്‍, സംഗീതം – പി എസ് ജയഹരി, ആലാപനം – പി എസ് ജയഹരി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/santhosham.jpg?resize
=1280%2C720&ssl=1)

അജിത് തോമസാണ് ചിത്രം സംവിധാനം ചെയ്തത്. കലാഭാവന്‍ ഷാജോണിന്റെ കഥാപാത്രത്തിന്റെ മകളായിട്ടാണ്
അനു സിത്താര അഭിനയിക്കുന്നത്. അര്‍ജുന്‍ സത്യനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.
കുടുംബബന്ധങ്ങളുടെ ആഴത്തെക്കുറിച്ച് പറയുന്ന ചിത്രത്തില്‍ മല്ലിക സുകുമാരന്‍, ബേബി 
ലക്ഷ്മി, ആശാ അരവിന്ദ് എന്നിവരും അഭിനയിക്കുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക്
പി.എസ് ജയ്ഹരിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മൈസ്-എന്‍ -സീന്‍ എന്റര്‍ടെയ്ന്‍മെന്റ്ന്റെ
ബാനറില്‍ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
അര്‍ജുന്‍ സത്യന്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം
നിര്‍വ്വഹിച്ചിരിക്കുന്നത് എ. കാര്‍ത്തിക്കാണ്. ചിത്രസംയോജനം ജോര്‍ജുകുട്ടി.

കലാസംവിധാനം രാജീവ് കോവിലകം, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണന്‍, വസ്ത്രാലങ്കാരം അസാനിയ
നസ്രിന്‍, സ്റ്റില്‍സ് സന്തോഷ് പട്ടാമ്ബി, ഡിസൈന്‍ മാ മി ജോ, അസോസിയേറ്റ് ഡയറക്ടര്‍
റെനിറ്റ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അഭിലാഷ് എം.യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍
ഇക്ബാല്‍, പാനായിക്കുളം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സിന്‍ജോ ഒറ്റത്തയ്ക്കല്‍, എക്സിക്യൂട്ടീവ്
പ്രൊഡ്യൂസര്‍ ജോസഫ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍ ജോമറ്റ് മണി യെസ്റ്റ, പിങ്കു ഐപ്പ്,
പിആര്‍ഒ& മാര്‍ക്കറ്റിംങ് വൈശാഖ് സി വടക്കേവീട്.
