# ഇത് സനൂഷ തന്നെയോ…താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍

- Link: https://ml.b4blaze.com/film-news/sanusha-santhosh-new-pics-viral
- Published: 2024-04-11T16:42:27+05:30
- Author: Anu

ബാലതാരമായി എത്തി മലയാളത്തിന്റെ പ്രിയ നായികയായി മാറിയ താരമാണ് സനൂഷ സന്തോഷ്. ഓമനത്തം
തുളുമ്പുന്ന മുഖശ്രീയുമായി ആരാധകരുടെ മനസ്സില്‍ ചേക്കറിയ താരത്തിനെ നായികയായി എത്തിയപ്പോഴും
ആരാധകലോകം ഇരുകൈയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. മലയാളി സ്വന്തം വീട്ടിലെ കുട്ടിയായി
തന്നെ സനൂഷയെ ഏറ്റെടുത്തത്.

അടുത്തിടെയായി താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. സോഷ്യലിടത്തും താരം
സജീവമല്ല. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്.
ലണ്ടനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചെത്തിയിരിക്കുകയാണ് താരം.
  ‘ലൈഫ്’ എന്ന 
ഹാഷ് ടാഗോടുകൂടി ‘ദൈവം വേദനയെ സമാധാനമാക്കി മാറ്റുമ്പോള്‍ തിളക്കം വ്യത്യസ്തമാണ്’ എന്ന
ക്യാപ്ഷനോടെയാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. ആരാധകര്‍ താരത്തിനെ കണ്ട സന്തോഷം
ഒട്ടും മറച്ചുവയ്ക്കുന്നില്ല. നിരവധി പേരാണ് ചിത്രത്തിന് താഴെ സ്‌നേഹം അറിയിക്കുന്നത്.
ഇത് സനൂഷയായിരുന്നോ, തിരിച്ചറിയാനാവുന്നില്ലെന്നും ആരാധകര്‍ പറയുന്നു.  ‘കല്ലുകൊണ്ട്
ഒരു പെണ്ണ്’ എന്ന ചിത്രത്തിലൂടെയാണ് സനുഷയുടെ സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം.മമ്മൂട്ടിയുടെ
കാഴ്ചയിലൂടെ താരം ശ്രദ്ധേയായി. നിരവധി ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ട താരം ‘മിസ്റ്റര്‍
മരുമകന്‍’ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി തിരിച്ചെത്തി. നിരവധി ചിത്രങ്ങളില്‍
ശ്രദ്ധേയ വേഷം ചെയ്ത താരത്തിന്റേതായി ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം ‘ജലധാര പമ്പ്
സെറ്റ് സിന്‍സ് 1962’ ആണ്.
