# അനിയത്തി വേഷങ്ങൾ തനിക് മടുത്തിരുന്നു, ശരണ്യ മോഹൻ

- Link: https://ml.b4blaze.com/film-news/saranya-mohan-about-nayanthara
- Published: 2023-09-30T08:09:50+05:30
- Author: Devika

നിരവധി ആരാധകരുള്ള താരമാണ് നടി ശരണ്യ മോഹൻ. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്.
അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം പ്രേഷകരുടെ ശ്രദ്ധ നേടാനും താരത്തിന് കഴിഞ്ഞു. മലയാളത്തിന്
പുറമെ തമിഴിലും തന്റെ അരങ്ങേറ്റം നടത്തിയ താരം നയൻതാര, ധനുഷ്, വിജയ് പോലുള്ള മുൻ നിര
താരങ്ങൾക്ക് ഒപ്പമാണ് ചിത്രങ്ങൾ ചെയ്തത്. നിരവധി അവസരങ്ങൾ ആണ് താരത്തിന് മലയാളത്തിലും
ലഭിച്ചത്. അഭിനയത്തിന് പുറമെ നൃത്തത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് താരം. ശരണ്യയുടെ
മാതാപിതാക്കളും നർത്തകർ ആണ്. അച്ഛൻ അമ്മമാരുടെ കഴിവ് അത് പോലെ കിട്ടിയ മകൾ കൂടിയാണ്
ശരണ്യ.

![Saranya-mohan-(3)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/
Saranya-mohan-3.jpg?resize=800%2C1000&ssl=1)

വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുന്ന ശരണ്യ ഇന്ന് നൃത്ത വിദ്യാലയം നടത്തി
വരുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
അവ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ യാരടി നീ 
മോഹിനി എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ശരണ്യ
മോഹൻ. യാരടി നീ മോഹിനി സിനിമയിൽ വളരെ എക്‌സൈറ്റഡ് ആയിട്ടാണ് ഞാൻ അഭിനയിച്ചത്. ഷൂട്ടിങ്ങിനിടയിൽ
ഒരു ദിവസം എനിക്ക് പനി വന്നു. കുറച്ച് ഉള്ളിൽ ഉള്ള പ്രദേശത്തു ആയിരുന്നു ഷൂട്ടിങ്.

![saranya mohana (2)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/
saranya-mohana-2.jpg?resize=1080%2C1352&ssl=1)

അത് കൊണ്ട് തന്നെ പെട്ടന്ന് ഹോസ്‌പിറ്റലിൽ പോകുന്നത് ഒന്നും നടക്കുന്ന കാര്യം ആയിരുന്നില്ല.
അത് കൊണ്ട് അച്ഛൻ കൊണ്ട് വന്ന മരുന്ന് കഴിച്ചു ഞാൻ ഒരു മൂലയ്ക്ക് ഇരുന്നപ്പോൾ നയൻതാര
വന്നു കാര്യം തിരക്കി. സുഖമില്ലെന്ന് അറിഞ്ഞപ്പോൾ നയൻതാര നന്നായി തന്നെ എന്നെ കെയർ 
ചെയ്തു. അവരുടെ കാരവനിൽ കൊണ്ട് പോയി എനിക്ക് റെസ്റ്റ് എടുക്കാൻ ഒക്കെ അവസരം ഒരുക്കി
തന്നു. ഒരു സിനിമ ബാക്ക് ഗ്രൗണ്ടും ഇല്ലാതെ ഇവിടെ വരെ എത്തിയ ആൾ ആണ് നയൻതാര. അതിനു 
അവരുടെ കഠിനാധ്വാനം കുറച്ച് ഒന്നും ആയിരുന്നില്ല എന്നുമാണ് ശരണ്യ പറയുന്നത്.
