# മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി നടി ശരണ്യ മോഹന്‍!!

- Link: https://ml.b4blaze.com/film-news/saranya-mohan-new-post-on-daughter-birthday
- Published: 2024-01-30T19:11:27+05:30
- Author: Anu

മലയാളത്തിലെ ഏറെ ആരാധകരുള്ള നടിയും നര്‍ത്തകിയുമാണ് ശരണ്യ മോഹന്‍. വിവാഹ ശേഷം താരം 
സിനിമയില്‍ സജീമല്ലെങ്കിലും നൃത്ത വേദികളില്‍ സജീവമാണ്. രണ്ട് മക്കളുടെ അമ്മയാണ് ശരണ്യ.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. വിശേഷങ്ങള്‍ എല്ലാം താരം ആരാധകരുമായി പങ്കിടാറുണ്ട്.
ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്.
  മകള്‍ക്ക്
പിറന്നാള്‍ ആശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് താരം. താരപുത്രി അന്നപൂര്‍ണ്ണ എന്ന പൂര്‍ണ്ണിക്കുട്ടന്റെ
പിറന്നാള്‍ സന്തോഷമാണ് താരം പങ്കിടുന്നത്. രണ്ട് മക്കളുടെയും പുതിയ ചിത്രങ്ങളും താരം
പങ്കുവച്ചിട്ടുണ്ട്. 2015 സെപ്തംബറിലാണ് ശരണ്യയും ഡോ. അരവിന്ദും വിവാഹിതരായത്. വര്‍ക്കല
ദന്തല്‍ കോളജിലെ അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്‍.  അരവിന്ദ് പറഞ്ഞിട്ടല്ല താന്‍ സിനിമയില്‍
നിന്നും മാറി നില്‍ക്കുന്നതെന്ന് ശരണ്യ തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ട്. എപ്പോഴും അതിനുവേണ്ടി
തന്നെ നിര്‍ബന്ധിക്കുകയാണ് ചെയ്യുന്നതെന്നും ശരണ്യ പറയുന്നു. എപ്പോഴും അഭിനയിക്കാന്‍
പൊക്കോ, പൊക്കോ എന്നാണ് എല്ലാവരും പറയുന്നത്. പക്ഷെ നല്ല അവസരങ്ങള്‍ കിട്ടുക എന്നത്
പ്രധാനപ്പെട്ട കാര്യമാണല്ലോ. ഡാന്‍സ് സ്‌കൂളും കുഞ്ഞുങ്ങളുമൊക്കെയായി ഇപ്പോഴും നല്ല
തിരക്കിലാണെന്ന് ശരണ്യ പറയുന്നു.
