# പ്രാർത്ഥനകൾ എല്ലാം വിഫലം, ശരണ്യ യാത്രയായി!

- Link: https://ml.b4blaze.com/film-news/saranya-passed-away
- Published: 2021-08-09T15:56:23+05:30
- Author: Sreekumar

വർഷങ്ങൾ കൊണ്ട് മഹാമാരിയുമായി കഠിനമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു സിനിമ
സീരിയൽ താരം ശരണ്യ. ലക്ഷക്കണക്കിന് ആളുകളുടെ പ്രാർത്ഥന ആയിരുന്നു ശരണ്യയ്ക്ക് ഒപ്പം
ഉണ്ടായിരുന്നത്. എന്നാൽ എല്ലാ പ്രാർത്ഥനകളും വിഭലമാക്കികൊണ്ട് ശരണ്യ ഈ ലോകത്തിൽ നിന്ന്
വിടപറഞ്ഞിരിക്കുകയാണ്. ജീവിതവും ആഗ്രഹങ്ങളും പാതിവഴിയിൽ ഉപേക്ഷിച്ചാണ് ശരണ്യ ഈ ലോകം
വിട്ട് പോയത്. അൽപ്പം മുൻപ് ആയിരുന്നു ശരണ്യയുടെ അന്ത്യം. തിരുവനന്തപുരത്തെ ഒരു സ്വകാര്യ
ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് ശരണ്യ ഒടുവിൽ വിധിക്ക് കീഴടങ്ങിയത്. ഈ കഴിഞ്ഞ വർഷങ്ങൾ
കൊണ്ട് ഒരുപാട് വേദനകൾ സഹിച്ചാണ് ശരണ്യ ഈ ലോകത്ത് പിടിച്ച് നിന്നത്. പലപ്പോഴും രോഗം
മൂർച്ഛിച്ചതിനെ തുടർന്ന് പതിനൊന്ന് തവണ ശാസ്ത്രക്രീയയ്ക്ക് വിധേയയായിട്ടുണ്ട്.

![saranya current life](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/
07/saranya-current-life.jpg?resize=960%2C540&ssl=1)

saranya current life

എന്നാൽ വീണ്ടും രോഗം പിടിപെട്ടതിനെ തുടർന്ന് ചികിത്സയിൽ ഇരിക്കെ ആണ് ശരണ്യയ്ക്കും അമ്മയ്ക്കും
കോവിഡ് ബാധിച്ചത്. കോവിഡ് കൂടി വില്ലൻ ആയതോടെ ശരണ്യയുടെ ആരോഗ്യസ്ഥിതി കൂടുതൽ മോശം ആക്കുകയായിരുന്നു.
വളരെ ഗുരുതര അവസ്ഥയിൽ കൂടിയാണ് ശരണ്യ കടന്നു പോകുന്നത് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
എന്നാൽ ഇപ്പോഴിതാ ഒടുവിൽ അർബുദത്തിന് മുന്നിൽ ശരണ്യ തന്റെ പരാജയം സമ്മതിച്ചിരിക്കുകയാണ്.

വർഷങ്ങൾ കൊണ്ട് ശരണ്യ രോഗബാധിത ആയിരുന്നു. ഓരോ തവണ അസുഖം ഭേതമാകുമ്പോഴും വീണ്ടും അർബുദം
കൂടുതൽ ശക്തിയോടെ ശരണ്യയിലേക്ക് തിരിച്ച് വരുകയായിരുന്നു. അങ്ങനെ നിരവധി തവണ ശാസ്ത്രക്രീയയ്ക്കും
താരം വിധേയയായിരുന്നു.  ഇടക്കാലത്ത് അസുഖം ഭേതമായതോടെ തന്റെ യൂട്യൂബ് ചാനലിൽ കൂടി താരം
പ്രേക്ഷകരുമായി വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. കാര്യങ്ങൾ കുഴപ്പമില്ലാതെ മുന്നോട്ട് 
പോകുന്നതിനിടയിൽ ആണ് താരത്തെ അർബുദം വീണ്ടും ബാധിച്ചത്.
