# ‘വരൂ പ്രിയേ… നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം’ ശാരിയെ കണ്ട സന്തോഷത്തില്‍ ശരത്

- Link: https://ml.b4blaze.com/film-news/sarath-das-facebook-post-about-actress-sari
- Published: 2022-07-15T18:23:55+05:30
- Author: Gargi

ഇന്ദ്രജിത്ത് സുകുമാരന്‍, നൈല ഉഷ, ബാബുരാജ്, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
നവാഗതനായ സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍.
ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് എലിയാ, സുധീര്‍ പറവൂര്‍, ശരത്ത്,
പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍,
സരയു തുടങ്ങിയവരും അഭിനയിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/kunjamminis-hospital.
jpg?resize=640%2C366&ssl=1)

ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ലൊക്കേഷനില്‍ വച്ച് നടി ശാരിയെ കണ്ട സന്തോഷത്തിലാണ്
ശരത് ഹരിദാസ്. ‘പുലര്‍കാല സുന്ദര സ്വപ്നത്തില്‍ എന്ന് പറയണോ….. അതോ, വരൂ പ്രിയേ… നമുക്ക്
ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം എന്നു പറയണോ…. മലയാളികളുടെ സ്വന്തം ‘ശാരി’ ചേച്ചിയോടൊപ്പം’
എന്നാണ് നടിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് ശരത് കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന്
കമന്റുകളുമായെത്തിയത്.

പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തിനു ശേഷം വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍
നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍വ്വഹിക്കുന്നു.
അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്.
ബി കെ ഹരിനാരായണന്‍, വിനായക് ശശികുമാര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് രഞ്ജിന്‍ രാജ്
ആണ് സംഗീതം പകരുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍ ഷിബു ജോബ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍
അനീഷ് സി സലിം, എഡിറ്റിംഗ് മന്‍സൂര്‍ മുത്തുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍
മലവട്ടത്ത്, മേക്കപ്പ് മനു മോഹന്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ്‌മത്ത്, ചീഫ് അസോസിയേറ്റ്
ഡയറക്ടര്‍ ശ്യംനാഥക് പ്രദീപ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അഗ്നിവേശ്, വിഎഫ്എക്സ് പ്രോമിസ്,
സ്റ്റില്‍സ് രാഹുല്‍ എം സത്യന്‍, ഡിസൈന്‍ ഏയ്‌സ്‌തെറ്റിക് കുഞ്ഞമ്മ. പിആര്‍ഒ എ എസ് 
ദിനേശ്, ശബരി.
