# സ്വന്തമായി സമ്പാദിക്കൂ,  കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും അവനവന്‍ സമ്പാദിക്കുന്ന പണം കോണ്ട്, ജീവിക്കൂ, ഇഷ്ടമുള്ളതെല്ലാം വാങ്ങൂ, യാത്ര പോകൂ, അതിപ്പോ എറണാകുളത്തുന്ന് അതിരപ്പള്ളി വരെ ആണെങ്കിലും

- Link: https://ml.b4blaze.com/film-news/sarayu-about-marriage
- Published: 2021-06-23T13:07:55+05:30
- Author: Sreekumar

**മ**ലയാള ചലച്ചിത്രപ്രേമികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് സരയു മോഹന്‍. ചക്കരമുത്ത്
എന്ന സിനിമയിലൂടെയാണ് തരാം വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍
ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഏറെ വിസ്മയിപ്പിക്കുകയും ചെയ്‌തിരുന്നു‘ഹസ്ബന്റ്‌സ്
ഇന്‍ ഗോവ’, ‘നായിക’, ‘കൊന്തയും പൂണൂലും’, ‘നിദ്ര’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സരയൂ
അഭിനയിച്ചിട്ടുണ്ട്, ഇപ്പോൾ വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുമായി എത്തിയിരിക്കുകയാണ്
താരം. സരയുവിന്റെ വാക്കുകൾ ഇങ്ങനെ

Fb യില്‍ എഴുതി നിറച്ചിട്ട് കാര്യമൊന്നുമില്ല എന്നറിയാം കാരണം യഥാര്‍ത്ഥ ജീവിതം ഇവിടെ
നിന്ന് മാറിയാണ്… അവിടെ ഇപ്പോഴും ജീവിതത്തിന്റെ ഒരു ഭാഗം കുടുംബത്തിനായി ഓടിതീര്‍ന്ന
അച്ഛനമ്മാര്‍ ഇപ്പോഴും കണ്ണുംനട്ട് കാത്തിരിക്കുകയാണ്, അവരുടെ ഏറ്റവും വലിയ സ്വപ്നം
യാഥാര്‍ത്ഥ്യമാകുന്ന ദിവസത്തിനായി സ്വരുകൂട്ടി വെയ്ക്കുകയാണ്….പൊന്നും പണവും കരുതുകയാണ്അ
ങ്ങനെ ആ ബാദ്ധ്യത തീര്‍ന്നു എന്ന് ആശ്വസിക്കുന്ന അച്ഛനമ്മാര്‍… അതാണ് ഏറ്റവും വലിയ 
പേടി…പെണ്മക്കളെ പഠിപ്പിച്ചു ഡോക്ടര്‍ ആക്കി, എഞ്ചിനീയര്‍ ആക്കി എന്നൊക്കെ വിവാഹനാള്‍
വരെ വാതോരാതെ പറഞ്ഞിരുന്ന അവര്‍, ഒരു വര്‍ഷത്തിനപ്പുറം പുളകം കൊള്ളുന്നു,ഓഹ്…. കുഞ്ഞൊക്കെ
ആയതില്‍ പിന്നെ അവള്‍ പോയില്ല… ഇനിയിപ്പോ അവന്റെ കാര്യവും കുഞ്ഞിന്റെ കാര്യമൊക്കെ നോക്കണ്ടേ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/10/sARayU.jpg?resize
=447%2C602&ssl=1)

വിവാഹക്കമ്പോള വാതില്‍ വരെ എത്താനേ വിദ്യാഭാസവും ജോലിയും പെണ്‍കുട്ടികള്‍ക്ക് ആവശ്യമായി
വരുന്നുള്ളു എന്റെ പൊന്ന് അനുജത്തിമാരെ, വിദ്യാഭാസം, ജോലി, മനസമാധാനം, അവനവന്റെ സന്തോഷം
ഇതൊക്കെ കഴിഞ്ഞ് മാത്രമേ വിവാഹം കടന്ന് വരുന്നുള്ളു എന്നൊന്ന് തിരിച്ചറിയൂ…. ജോലി നേടൂ…
ഏറ്റവും കുറഞ്ഞ പണം, എങ്കിലും- സ്വന്തമായി സമ്പാദിക്കൂ… കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും
അവനവന്‍ സമ്പാദിക്കുന്ന പണം കോണ്ട്, ജീവിക്കൂ, ഇഷ്ടമുള്ളതെല്ലാം വാങ്ങൂ, യാത്ര പോകൂ,
അതിപ്പോ എറണാകുളത്തുന്ന് അതിരപ്പള്ളി വരെ ആണെങ്കിലും… അപ്പോള്‍ നിങ്ങള്‍ക്ക് കൈവരിക്കാന്‍
സാധിക്കുന്ന ഒരു ആത്മവിശ്വാസം ഉണ്ട്… ഏത് പൊന്നിനെക്കാളും പണ്ടത്തിനേക്കാളും നിങ്ങളെ
ശോഭിപ്പിക്കുന്ന ഒന്നാണത്… വീട്ടുകാരോട് പറയൂ, എന്നെ വില്‍ക്കാന്‍ പറ്റില്ലെന്ന്ജോ 
ലി കിട്ടി,2 കാശ് കയ്യില്‍ വന്നപ്പോള്‍ അഹങ്കാരി ആയെന്ന് കേട്ടേക്കാം… ഒരു വിഷയവുമില്ല…
തൂങ്ങി ആടുന്നതിനേക്കാള്‍ നല്ലതാണ് തന്റേടി എന്ന വിശേഷണം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/08/Sarayu-Mohan-latest-
photoshoot-1.jpg?resize=1080%2C1350&ssl=1)

വിവാഹത്തിലേക്ക് എത്തുന്ന പ്രണയം എല്ലാ ജീവിതത്തിലും ഉണ്ടാവണം എന്നില്ല, എന്നാലും പേപ്പറിലെ
മാട്രിമോണിയല്‍ കോളത്തിലും, മാട്രിമോണിയല്‍ സൈറ്റുകളിലും ജാതിയും ജോലിയും പത്രാസും 
നിരത്തി വിളമ്പി ഇരയെ കാത്തിരിക്കുന്നവരില്‍ നിന്ന് മാറി ഏതേലും കോണില്‍ മുന്നോടുള്ള
ജീവിതം പങ്കിടാന്‍ ഒരു കൂട്ടുകാരിയെ തേടുന്നവരെ സ്വയം കണ്ടെത്താന്‍ നോക്കൂ… ടിക്ടോക്കില്‍
സര്‍വാഭരണ ഭൂഷിത ആയി പട്ടുടുത്ത് 30 സെക്കന്റ് സ്ലോമോഷനില്‍ തിരിയുന്നതല്ല ജീവിതം ..
അത് കൊണ്ട് ദയവ് ചെയ്ത് • ജോലി കിട്ടിയിട്ട് മാത്രം വിവാഹം എന്ന് തീരുമാനിക്കൂ • അത്
പ്രായം 25 ആയാലും 35 ആയാലും • നയാ പൈസ കൊടുക്കുന്ന പരിപാടി ഇല്ലെന്ന് മാത്രമല്ല, അത്
ചോദിച്ചാല്‍ തന്നെ അയാളോട് ശെരിയെന്നാല്‍ ചേട്ടന്‍ ചെല്ല് എന്ന് പറയാനും പറ്റണം (സത്യമായും
അയാള്‍ക്ക് നിങ്ങളോട് ഒരു പ്രേമവും ഇല്ല, ഒരു കോപ്പും ഇല്ല ) • 25 വയസ്സിന് മുന്നേ 
വിവാഹം എന്ന ചിന്ത ഉപേക്ഷിക്കൂ, ഏട്ടാ എന്നും വിളിച്ചു പുറകേ നടക്കുന്നതിനെക്കാള്‍ 
മികച്ചൊരു ലോകം പുറത്തുണ്ട്
