# അതുപോലത്തെ ഡ്രസ്സ് എനിക്കും വേണമെന്ന് വാശിപിടിച്ച ഒരു സമയം ഉണ്ടായിരുന്നു

- Link: https://ml.b4blaze.com/film-news/sarayu-viral-post
- Published: 2020-10-01T10:15:54+05:30
- Author: Rahul

പ്രേക്ഷകർക്ക് ഏറെ ഇഷ്ടപെട്ട താരമാണ് സരയു, നിരവധി വേഷങ്ങളിൽ കൂടി പ്രേക്ഷകരുടെ മനസ്സ്
കീഴടക്കാൻ താരത്തിന് കഴിഞ്ഞു, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സരയു ആരാധകരുമായി പങ്കുവെക്കാറുണ്ട്,
ഇപ്പോൾ ഈ പുഴയും കടന്ന് എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ധരിച്ച പാവാടയും ബ്ലൗസും 
വേണമെന്ന് നിർബന്ധം കഥ പങ്കുവെക്കുകയാണ് താരമിപ്പോൾ,
  സരയുവിന്റെ ഓര്‍മ്മക്കുറിപ്പിലൂടെ
തുടര്‍ന്നുവായിക്കാം. ഈ പുഴയും കടന്ന് സിനിമ കണ്ടപ്പോഴാണ് പാവാടയും ബ്ലൗസും വേണമെന്ന
ആഗ്രഹം കുഞ്ഞുമനസ്സില്‍ തോന്നിയത്. പിന്നെ വാശിയുടെയും അലറികരച്ചിലിന്റെയും മുഖം വീര്‍പ്പിച്ചു
നടക്കലിന്റെയും ദിവസങ്ങള്‍. സമരം വിജയം കണ്ടു, പച്ചാളത്ത്, സിന്ദൂരം ടെസ്റ്റിസില്‍ 
നിന്ന് ഓറഞ്ച് ബ്ലൗസും നീല പാവാടയും അമ്മ വാങ്ങി തന്നു.  പിന്നെ മഞ്ജുവാര്യര്‍ അടുക്കളയിലും
മുറിയിലും എല്ലാം കാക്കകറുമ്ബന്‍ കണ്ടാല്‍ കുറുമ്ബന്‍ എന്ന് പാടി നടപ്പായി. സ്കൂളില്‍
അതിട്ട് പാട്ടുപാടി (അന്ന് ഞാന്‍ പാട്ടുകാരിയും ആയിരുന്നു, പിന്നീട് മറ്റുള്ളവരോട് 
ചെയ്യുന്ന ക്രൂരതയുടെ ആഴം മനസിലാക്കി ഞാന്‍ സ്വയം ആ പരിപാടി നിര്‍ത്തി ) പാവാടയും ബ്ലൗസും
വേറെ കുറേ വന്നു, സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത അത്ര ഡ്രെസ്സുകള്‍ കൈയ്യില്‍ വന്ന്
ചേര്‍ന്നു.  മഞ്ജു ചേച്ചി വീണ്ടും സിനിമയില്‍ എത്തി, ഞാനും കറങ്ങിതിരിഞ്ഞു സിനിമയുടെ
ഓരത്ത് ചെന്നെത്തി, സിനിമകളില്‍, ഓണം ഫോട്ടോഷൂട്ടുകളില്‍ പല നിറങ്ങളില്‍ പാവാടയും ബ്ലൗസ്സുകളും
ഇട്ടു, എന്നാലും ഓറഞ്ച് ബ്ലൗസ് കാണുമ്ബോള്‍ ഒരിഷ്ടമാണ്, ആദ്യമായി സ്വന്തമായതിനോടുള്ള
ഒരു ഇഷ്ടമുണ്ടല്ലോ, ലത്. ഓരോരോ ഭ്രാന്തുകള്‍ എന്നായിരുന്നു സരയു കുറിച്ചത്. ഇതിനകം 
തന്നെ താരത്തിന്‍റെ കുറിപ്പും ചിത്രവും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്  
