# മൗനരാഗത്തിൽ നിന്നും താൻ പുറത്ത് പോകാൻ കാരണം ആ വില്ലൻ!

- Link: https://ml.b4blaze.com/film-news/saritha-about-mounaragam
- Published: 2020-12-06T15:14:19+05:30
- Author: Sreekumar

വർഷങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത മിന്നുകെട്ട് എന്ന പരമ്പരയിലെ ടൈറ്റിൽ
സോങ്ങിൽ അഭിനയിച്ചുകൊണ്ട് മലയാളി ടെലിവിഷൻ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് സരിത.
ശേഷം നിരവധി പാരമ്പരകളിലും ആൽബം സോങ്ങിലുമെല്ലാം സരിത തന്റെ കഴിവ് തെളിയിച്ചു. എന്നാൽ
വിവാഹശേഷം താരം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നുവെങ്കിലും ഏഷ്യാനെറ്റിൽ 
തന്നെ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പരയിൽ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്
താരം വീണ്ടും തിരിച്ചുവരവ് നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ താരം പെട്ടന്ന് പരമ്പരയിൽ
നിന്ന് അപ്രത്യക്ഷം ആയിരിക്കുകയാണ്. തങ്ങളുടെ ഇഷ്ടതാരം പരമ്പരയിൽ നിന്ന് പിൻമാറിയതിനെ
കാരണം ആരാധകരും അന്വേഷിക്കാൻ തുടങ്ങി. ഇതേ തുടർന്ന് പല കഥകളും പ്രചരിച്ചുവെങ്കിലും 
യഥാർത്ഥ കാരണം ഇപ്പോൾ സരിത തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

മൗനരാഗത്തിൽ തനിക്ക് തുടർന്ന് പോകാൻ സാധിക്കാഞ്ഞതിന് വില്ലൻ ആയത് കൊവിഡ് ആണെന്നാണ് 
സോഷ്യൽ മീഡിയയിൽ സജീവമായ സരിത ഇപ്പോൾ തുറന്ന് പറഞ്ഞത്. തനിക്ക് കൊറോണ പിടിപെട്ടതിനാൽ
തക്ക സമയത്ത് ഷൂട്ടിങ്ങിനു എത്തിച്ചേരാൻ കഴിയാഞ്ഞതാണ് കാരണം എന്നും താരം പറഞ്ഞു. കൊറോണയുടേതായ
ഒരു ലക്ഷണങ്ങളും തനിക്ക് ഇല്ലായിരുന്നുവെന്നും കൊറോണ ആണെന്ന് അറിഞ്ഞപ്പോൾ വിശ്വസിക്കാൻ
കഴിഞ്ഞില്ലെന്നും താരം പറഞ്ഞു. രോഗം പിടിപെട്ടതോടെ ക്വാറന്റൈൻ ആരംഭിക്കുകയും ഇതോടെ 
ഷൂട്ടിൽ തനിക്ക് എത്താൻ കഴിഞ്ഞില്ലെന്നും ഭാഗ്യവശാൽ ഇപ്പോൾ നെഗറ്റീവ് ആയെന്നും സരിത
പറഞ്ഞു. വിഡിയോയിൽ കൂടിയാണ് സരിത ഈ കാര്യം വ്യക്തമാക്കിയത്.

മൗനരാഗത്തിലും വില്ലത്തി വേഷത്തിൽ രണ്ടു പെണ്മക്കളുടെ അമ്മ ആയിട്ടാണ് സരിത എത്തിയത്.
നടൻ സാബു വർഗീസിന്റെ ഭാര്യ ആയും, സെക്കന്‍ഡ് ഹീറോയിന്‍റെ അമ്മയും ആയിട്ടാണ് സരിത വേഷം
കൈകാര്യം ചെയ്തത് . എന്നാൽ പെട്ടെന്നൊരു ദിവസമാണ് സരിതയുടെ പിന്മാറ്റം സംഭവിച്ചത്. 
സരിതയ്ക്ക് പകരം ആ വേഷം ഇപ്പോൾ കൈകാര്യം ചെയ്യുന്നത് ബീന ആന്റണി ആണ്.
