# സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടും രഞ്ജുഷയ്ക്ക് ഉണ്ടായിരുന്നില്ല

- Link: https://ml.b4blaze.com/film-news/saritha-about-renjusha
- Published: 2023-11-11T17:10:52+05:30
- Author: Devika

കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആണ് സീരിയൽ താരം രഞ്ജുഷ ആത്മഹത്യ ചെയ്തത്. എന്നാൽ ഇത് വരെ
രഞ്ജുഷയുടെ മരണകാരണം എന്താണെന്ന് വ്യക്തമല്ല. സീരിയൽ സംവിധായകൻ മനോജുമായി ലിവിങ് റിലേഷനിൽ
ആയിരുന്നു താരം. എന്നാൽ താരത്തിന്റെ മരണത്തിന് പിന്നാലെ വ്യക്തി ഹത്യ ചെയ്യുന്ന തരത്തിൽ
പല കമെന്റുകളും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. ഇപ്പോഴിത ഈ കമെന്റുകളോട് ഒക്കെ പ്രതികരിക്കുകയാണ്
രഞ്ജുഷയുടെ അടുത്ത സുഹൃത്തും സീരിയൽ താരവുമായ സരിത ബാലകൃഷ്ണൻ. തന്റെ യൂട്യൂബ് ചാനലിൽ
കൂടി പങ്കുവെച്ച വിഡിയോയിൽ ആണ് താരം രഞ്ജുഷയെ കുറിച്ച് പറയുന്നത്. സരിതയുടെ വാക്കുകൾ
ഇങ്ങനെ, കഴിഞ്ഞ മൂന്ന് വർഷമായി ഞാനും രഞ്ജുഷയും അടുത്ത സുഹൃത്തുക്കൾ ആണ്. ഒരു പരുപാടിയിൽ
കൂടിയാണ് ഞങ്ങൾ പരിചയപ്പെടുന്നതും സുഹൃത്തുക്കൾ ആകുന്നതും. സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടും
രഞ്ജുഷയ്ക്ക് ഉണ്ടായിരുന്നു എന്ന് തനിക്ക് തോന്നിയിട്ടില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/renjusha1-1.jpg?
resize=1079%2C1349&ssl=1)

സാമ്പത്തികമായി മെച്ചപ്പെട്ടതായിരുന്നു രഞ്ജുഷയുടെ കുടുംബം. അച്ഛനും അമ്മയും സർക്കാർ
ജോലിക്കാർ. അവൾ അവരുടെ ഒറ്റ മകളും. താമസിക്കുന്നത് ഇരുനില വീട്ടിൽ. അത് കൂടാതെ വേറെ
ഒരു വീട് വാടകയ്ക് കൊടുത്തിരുന്നു. ഈ അടുത്താണ് അഞ്ച് സെന്റ് സ്ഥലം വാങ്ങിച്ച് അവിടെ
ചെറിയ ഒരു വീട് വെച്ചത്. അതും വാടകയ്ക്ക് കൊടുക്കാൻ പോകുകയാണ് എന്ന് അവൾ എന്നോട്പറഞ്ഞിരുന്നു.
അത് കൊണ്ട് തന്നെ സാമ്പത്തികമായി ഒരു പ്രശ്നവും അവൾക്ക് ഇല്ലായിരുന്നു. ഉണ്ടെങ്കിൽ 
തന്നെ രണ്ടു സെന്റ് സ്ഥലം വിറ്റാൽ തീരാവുന്ന പ്രശ്നം മാത്രമേ തനിക് ഉള്ളു എന്ന് അവളും
പറഞ്ഞിരുന്നു. നല്ല ഒരു ജോലി കിട്ടി കഴിഞ്ഞാൽ ഈ മേഖലയിൽ നിന്ന് മകളുമായി മാറി പോകുമെന്നും
അവൾ എന്നോട് പറഞ്ഞിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/renjusha2.jpg?resize
=714%2C397&ssl=1)

സ്വസ്ഥത മാത്രം അവൾക്ഇല്ലായിരുന്നു . മനോജ്ഉം രഞ്ജുഷയും വിവാഹ മോചിതർ ആയവർഅല്ല . അത്
കൊണ്ട് നിയമപരമായി വിവാഹിതർ ആകാൻ കഴിയാത്തത് കൊണ്ടാണ് അവർ ലിവിങ് റിലേഷൻ ആയിട്ട് ജീവിക്കുന്നത്.
മനോജിന് ഭാര്യയും മകളും ഉണ്ടെങ്കിലും വർഷങ്ങൾ കൊണ്ട് അവർ അകന്ന് കഴിയുകയാണ്. ചില കമെന്റുകൾ
കണ്ടു രണ്ടു മക്കൾ ഉള്ള ഒരാളെ തട്ടിയെടുത്തത് ആണെന്നും അതിന്റെ പ്രാക്ക് കൊണ്ടാണ് ഇങ്ങനെയൊക്കെ
സംഭവിച്ചത് എന്നും. എന്നാൽ മനോജ് വിവാഹിതൻ ആണെന്നുള്ളത്ശരിയാണ് . എന്നാൽ ഭാര്യയുമായി
വർഷങ്ങൾ കൊണ്ട് അകന്നു കഴിയുന്നതിനിടയിൽ ആയിരുന്നു രഞ്ജുഷയെ പരിചയപ്പെട്ടത് എന്നും 
സരിത പറയുന്നു.
