# ‘പത്ത് വര്‍ഷം മുമ്പ് പൊന്നാടയണിയിച്ചയാളെ മറക്ക്വോ?’- രസിപ്പിച്ച് മകള്‍ ടീസര്‍

- Link: https://ml.b4blaze.com/film-news/sathyan-anthikad-makal-teaser-released
- Published: 2022-03-16T19:06:22+05:30
- Author: Gargi

ആറ് വര്‍ഷത്തിന് ശേഷം നടി മീരാ ജാസ്മിന്‍ പ്രധാന വേഷത്തിലെത്തുന്ന മകളുടെ ടീസര്‍ പുറത്ത്.
സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ജയറാം നായകനായെത്തുന്ന ചിത്രം പ്രഖ്യാപന സമയം
മുതല്‍ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ദേവിക സഞ്ജയ്, ശ്രീനിവാസന്‍, സിദ്ദിഖ്,
നസ്‌ലെന്‍, ഇന്നസെന്റ്, അല്‍ത്താഫ് സലിം, ജയശങ്കര്‍, ഡയാന ഹമീദ്, മീര നായര്‍, ശ്രീധന്യ,
നില്‍ജ ബേബി, ബാലാജി മനോഹര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
1.10 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/SATHYAN-aNTHIKKAD.
jpg?resize=960%2C540&ssl=1)

ഇന്നത്തെ ചിന്താവിഷയത്തിനു ശേഷം മീര ജാസ്മിന്‍ നായികയാവുന്ന സത്യന്‍ അന്തിക്കാട് ചിത്രമാണിത്.
2008ലാണ് ഇന്നത്തെ ചിന്താവിഷയം പുറത്തെത്തിയത്. 12 വര്‍ഷത്തിനു ശേഷമാണ് ജയറാം ഒരു സത്യന്‍
അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 2010ല്‍ പുറത്തിറങ്ങിയ
കഥ തുടരുന്നുവാണ് ജയറാം അവസാനം അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/11/Sathyan-Anthikadu.
jpeg?resize=500%2C628&ssl=1)

സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഡോ. ഇഖ്ബാല്‍
കുറ്റിപ്പുറത്തിന്റേതാണ്. എസ് കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം വിഷ്ണു വിജയ്, പശ്ചാത്തല
സംഗീതം രാഹുല്‍ രാജ്, ഗാനരചന ഹരിനാരായണന്‍, എഡിറ്റിംഗ് കെ രാജഗോപാല്‍, കലാസംവിധാനം 
മനു ജഗത്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം പാണ്ഡ്യന്‍, സിങ്ക് സൗണ്ടും സൗണ്ട് ഡിസൈനും
അനില്‍ രാധാകൃഷ്ണന്‍, സഹസംവിധാനം അനൂപ് സത്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്.
