# കട്ടപ്പയെ നല്‍കിയതിന് രാജമൗലിയോട് എന്നും നന്ദിയുണ്ട്!! ആ വിളിയില്‍ ഏറെ അഭിമാനവും സന്തോഷവുമാണ്

- Link: https://ml.b4blaze.com/film-news/sathyaraj-about-kattappa
- Published: 2023-09-05T20:12:55+05:30
- Author: Anu

രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയിലെ കട്ടപ്പയായി ഹൃദയങ്ങള്‍ കീഴടക്കിയ താരമാണ്
സത്യരാജ്. കട്ടപ്പ അത്രമേല്‍ ആരാധകരുടെ ഹൃദയത്തില്‍ പതിഞ്ഞ കഥാപാത്രമാണ്. ഏറെ നാളായി
സിനിമയില്‍ സജീവമാണെങ്കിലും കട്ടപ്പയോളം ആരാധകരെ നേടിയ മറ്റൊരു കഥാപാത്രം താരത്തിന്
ലഭിച്ചിട്ടില്ല.

ഇപ്പോഴിതാ ബാഹുബലിയെ കുറിച്ചും സംവിധായകന്‍ രാജമൗലിയെ കുറിച്ചും സത്യരാജ് പറഞ്ഞ വാക്കുകളാണ്
വൈറലാകുന്നത്. താരത്തിന്റെ ‘വെപ്പണ്‍’ എന്ന പുതിയ ചിത്രത്തിന്റെ ലോഞ്ചിനിടെയിലാണ് സത്യരാജ്
കട്ടപ്പയെ കുറിച്ച് പറയുന്നത്.
  മഹാനായ സംവിധായകന്‍ എസ്എസ് രാജമൗലി തന്ന സമ്മാനമാണ്
കട്ടപ്പ. കട്ടപ്പയെ നല്‍കിയതിന് രാജമൗലിയോട് എന്നും നന്ദിയുണ്ടെന്നും സത്യരാജ് പറയുന്നു.
കട്ടപ്പയെ അവതരിപ്പിച്ചതില്‍ വളരെയധികം അഭിമാനവും സന്തോഷവുമാണുള്ളത്. ബാഹുബലിയ്ക്ക്
ശേഷം ആരാധകര്‍ തന്നെ കട്ടപ്പ സത്യരാജ് എന്നാണ് വിളിക്കുന്നത്. അത് കേള്‍ക്കുന്നത് തനിക്ക്
ഏറെ ഇഷ്ടമാണെന്ന് സത്യരാജ് പറയുന്നു.  ‘വെപ്പണ്‍’ എന്ന ചിത്രത്തിന് ശേഷം നിങ്ങള്‍ എന്നെ
വെപ്പണ്‍ സത്യരാജ് എന്നാകും വിളിക്കുക. അതും താന്‍ ഏറെ ആസ്വദിക്കും. അതില്‍ ഒരു പ്രശ്നവുമില്ലെന്നും
താരം പറയുന്നു. കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുന്നത് നിങ്ങള്‍ നല്‍കുന്ന അംഗീകാരമാണെന്നും
സത്യരാജ് പറയുന്നു.

സത്യരാജിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘വെപ്പണ്‍’. ഗുഹന്‍ സെന്നിയപ്പന്‍ എന്ന
കഥാപാത്രമായാണ് സത്യരാജ് എത്തുന്നത്. വസന്ത് രവി, രാജീവ് മേനോന്‍, തന്യ ഹോപ്പ് തുടങ്ങിയവരാണ്
മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.
