# ‘ഏങ്കള കല്യാണാഞ്ചു’ വയനാട്ടിൽ നിന്നുളള സേവ് ദ ഡേറ്റ് വൈറലാകുന്നു!

- Link: https://ml.b4blaze.com/film-news/save-the-video-viral
- Published: 2023-05-25T15:11:20+05:30
- Author: Ajay

ഇന്ന് കല്യാണത്തിന് സേവ് ദ ഡേറ്റ് വീഡിയോ നിർബന്ധമാണ്. ഇപ്പോഴിത സേവ് ദ ഡേറ്റ് വീഡിയോകളുടെ
കൂട്ടത്തിൽ വേറിട്ടുനിൽക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയിൽ വൈറലാവുന്നു. വയനാട് കഴമ്പ്
കുന്ന് ഊരിലെ അഞ്ജ്‌ലിയുടേയും അവനീതിന്റേയും ‘ഏങ്കള കല്ല്യാണാഞ്ചു’ എന്ന വീഡിയോയിൽ 
കാടും തുടിയും പാട്ടുമൊക്കെയുണ്ട്. ‘മെയ് മാസ 29ക്കു ഏങ്കള കല്യാണാഞ്ചു…..ഒക്കളും വന്തൊയി
മക്കളെ…..’ എന്ന പാട്ടും കാട്ടിനുള്ളിൽ ചിത്രീകരിച്ച മനോഹരമായ കാഴ്ച്ചകളുമാണ് വീഡിയോയെ
മനോഹരമാക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/mrg-w.jpg?resize
=1280%2C720&ssl=1)

ഗോത്ര വിഭാഗത്തിലെ മാധ്യമപ്രവർത്തകനായ അവനീതും അഞ്ജലിയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും
സുന്ദരമായ നിമിഷത്തിന് സാക്ഷിയാകാൻ എല്ലാവരേയും ക്ഷണിക്കുന്നതാണ് വീഡിയോയുടെ ഈ സേവ്
ദ ഡേറ്റ്. ”ഏങ്കള കല്യാണാഞ്ചു..ഒക്കളും വന്തൊയി മക്കളെ…’ എന്ന് പണിയ ഭാഷയിൽ പറഞ്ഞാൽ
മലയാളത്തിൽ ‘മെയ് മാസം 29-ന് ഞങ്ങളുടെ കല്ല്യാണമാണ്. എല്ലാവരും കല്ല്യാണത്തിന് വരണം’
എന്നാണ് അർത്ഥമാക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/mrg-w1.jpg?resize
=1280%2C720&ssl=1)

അതേ സമയം പണിയ സമുദായത്തിന്റെ പരമ്പരാഗത വസ്ത്രമായ ‘ചേല കെട്ടിമേച്ചാ’ക്ക് സമാനമായ 
വസ്ത്രമാണ് വീഡിയോയിൽ പ്രതിശ്രുത വധുവായ അഞ്ജലി ധരിച്ചിരിക്കുന്നത്. ”പരമ്പരാഗത രീതിയിൽ
വിവാഹം നടത്തുന്നത് ഇപ്പോൾ ഊരിൽ കുറവാണെന്നും അതിനെ പ്രോത്സാഹിപ്പിക്കാനാണ് ഇങ്ങനെ
ഒരു സേവ് ദ ഡേറ്റ് വീഡിയോ ചെയ്തുനോക്കിയതെന്നും അവനീത് പറഞ്ഞു. ഇതു പോലൊരു വീഡിയോ കാട്ടിനുള്ളിൽ
ചിത്രീകരിക്കാൻ പ്രത്യേക അനുമതി വാങ്ങേണ്ടി വന്നവെന്നും അവനീത് പറഞ്ഞു
