# സയനോരയുടെ പുത്തന്‍ ഫോട്ടോഷൂട്ട്! കമന്റുകള്‍ അറിയിച്ച് താരനിര!

- Link: https://ml.b4blaze.com/film-news/sayanora-philip-new-photoshoot-goes-viral
- Published: 2022-08-16T12:42:40+05:30
- Author: Sreekumar

പ്രിയഗായിക സയനോരയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഗാനങ്ങള്‍ ആലപിച്ച് പ്രശസ്തയായ താരം തന്റെ
ഇന്‍സ്റ്റഗ്രാം പേജിലാണ് ഇപ്പോള്‍ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുന്നത്..
താരത്തിന്റെ ബോള്‍ഡ് ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകള്‍ക്ക് സിനിമാ രംഗത്തെ
തന്നെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എല്ലാം കമന്റുകള്‍ പങ്കുവെച്ച് എത്തുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/sayanora-1.jpg?resize
=406%2C509&ssl=1)

ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ഫോട്ടോ ഷൂട്ട് സെഷനാണ് സയനോര പങ്കുവെച്ചിരിക്കുന്നത്. 
വാന്‍ക്രിസ് വൈബ്‌സ് ആണ് താരത്തിന്റെ ഫോട്ടോഷൂട്ടിനുള്ള സ്‌റ്റൈലിംഗും ഫോട്ടോഗ്രാഫിയും
ചെയ്തിരിക്കുന്നത്. സയനോരയുടെ സുഹൃത്തും നടിയുമായ മൃദുല മുരളിയുടെ കളക്ഷന്‍സിലെ ജ്വല്ലറികളാണ്
താരം ധരിച്ചിരിക്കുന്നത്. പുതിയ ആറ്റിറ്റിയൂഡില്‍ സയനോര പങ്കുവെച്ച ചിത്രങ്ങള്‍ അതി
മനോഹരമാണെന്നാണ് സുഹൃത്തുക്കളും ആരാധകരും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/sayanora-2-1.jpg?
resize=332%2C529&ssl=1)

കമന്റ് വഴി അറിയിക്കുന്നത്. മൃദുല മുരളി, നിമിഷ സജയന്‍, ഗായിക സിത്താര കൃഷ്ണകുമാര്‍,
അഭിരാമി ഹിരണ്‍മയി, രഞ്ജിനി ജോസ് എന്നിവരെല്ലാം ഫോട്ടോകള്‍ക്ക് കമന്റുകള്‍ പങ്കുവെച്ചിട്ടുണ്ട്.
വെള്ള ഷര്‍ട്ടും അതിനൊത്ത ജ്വല്ലറിയും അണിഞ്ഞ് കയ്യില്‍ ഗിറ്റാറുമായി ഇരിക്കുന്ന സയനോരയെയാണ്
ചിത്രങ്ങളില്‍ കാണുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/sayanora-3-1.jpg?
resize=1280%2C720&ssl=1)

ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍
പങ്കുവെച്ചിട്ടുണ്ട്. ബോഡി ഷെയ്മിംഗുകള്‍ ഒരുപാട് നേരിട്ട താരം നെഗറ്റീവ് കമന്റുകള്‍ക്ക്
എല്ലാം കൃത്യമായ മറുപടികളും നല്‍കാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/cmnts2.jpg?resize
=783%2C457&ssl=1)

സ്വന്തം ശരീരത്തില്‍ താന്‍ ഹാപ്പിയാണെന്ന് സയനോര പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
വെട്ടം എന്ന സിനിമ മുതല്‍ മലയാള സിനിമാ പിന്നിണി ഗാന രംഗത്ത് ശ്രദ്ധ നേടിയ ഗായിക, സോഷ്യല്‍
മീഡിയ ഇടങ്ങളിലേയും സജീവ സാന്നിധ്യമാണ്.
