# മകൾക്കൊപ്പമുള്ള മനോഹര നിമിഷങ്ങൾ പങ്കുവെച്ച് ശോഭന

- Link: https://ml.b4blaze.com/film-news/sbobhana-shared-her-daughters-photos
- Published: 2020-10-01T12:30:31+05:30
- Author: Rahul

ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്നിരുന്ന താരമാണ് ശോഭന,  രാജാക്കന്മാരുടെ സ്ഥിരം നായിക
ആയിരുന്നു താരം, അഭിനയത്തേക്കാൾ ശോഭന ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്നത് നൃത്തത്തെ ആണ്,
ഇടക്ക് കുറച്ച് നാൾ ശോഭന അഭിനയത്തിൽ നിന്നും മാറി നിന്നിരുന്നു, എങ്കിലും തന്റെ നൃത്തവമായി
താരം മുന്നോട്ട് പോകുകയായിരുന്നു. തന്റെ മകൾക്കൊപ്പം ജീവിതം ഓരോ നിമിഷവും ആസ്വദിക്കുകയാണ്
താരം.
  ഒരിടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം 
ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ശോഭന അഭിനയിച്ചത്. ഇപ്പോള്‍ നടി സാമൂഹിക
മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ
വിഷയമാകുന്നത്. തന്റെ മകൾക്കൊപ്പമുള്ള ചിത്രമാണ്  താരം  പങ്കുവെച്ചിരിക്കുന്നത്, കടല്‍ത്തീരത്തുള്ള
ശോഭനയുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.  ‘ഒരു ട്രിപ്പ് പോകുന്നു. 
ഫെയ്സ്ബുക്കിലും ഇന്‍സ്റ്റയിലും ഉളളതില്‍ സന്തോഷം. ആരു പറഞ്ഞു ഞാന്‍ നിങ്ങളുടെ കമന്റുകള്‍
വായിക്കില്ലെന്ന്. മലയാളം ഫോണ്ട് ഉപയോഗിച്ച്‌ എങ്ങനെ മറുപടി നല്‍കുമെന്ന് നോക്കണം’-
എന്നാണ് ശോഭന ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
