# ‘ഒരു സർക്കാർ ഉത്പന്നം’ എന്ന ചിത്രത്തിന്റെ തിരകഥ കൃത്ത് നിസാം റാവുത്തർ അന്തരിച്ചു 

- Link: https://ml.b4blaze.com/film-news/script-writer-nizam-ravuthar-passed-away
- Published: 2024-03-06T11:24:47+05:30
- Author: Suji

ഒരു സർക്കാർ ഉത്പന്നം എന്ന ചിത്രത്തിന്റെ തിരക്കഥ കൃത്ത് നിസാം റാവുത്തർ(49 ) അന്തരിച്ചു,
ഹൃദയഘാതമാണ് നിസാമിന്റെ മരണ കാരണം, അദ്ദേഹം ഒരു തിര കഥാകൃത്തു മാത്രമല്ല കടമ്മനിട്ട
സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത് ഇൻസ്‌പെക്ടർ കൂടി ആയിരുന്നു, സർക്കാർ ഉത്പ്പന്നം
എന്ന ചിത്രം ഈ ആഴ്ച്ച റിലീസ് ചെയ്യാനിരിക്കെ ആണ് ഇപ്പോൾ തിരക്കഥാകൃത്തിന്റെ ആകസ്മികമായ
ഈ മരണം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/oru1-1.jpg?resize
=690%2C393&ssl=1)

സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിന്റെ രചയിതാവ് കൂടിയാണ് നിസാം, സിനിമ മേഖലയിൽ പെട്ടിട്ടുള്ള
നിരവധി ആളുകൾ അദ്ദേഹത്തിന് ആദരഞ്ജലികൾ അർപ്പിച്ചു, കഴിഞ്ഞ ദിവസം സെൻസർ ബോർഡിന്റെ നിർദേശ
പ്രകാരം ചിത്രത്തിന്റെ പേര് മാറ്റിയിരുന്നു, ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന ആയിരുന്നു
ചിത്രത്തിന്റെ പേര്, എന്നാൽ ആ പേരിൽ ഭാരതം എന്ന് മാറ്റി ഒരു സർക്കാർ ഉത്പന്നം എന്ന 
പേരിലാക്കി മാറ്റാൻ സെൻസർബോർഡ് നിർദേശിച്ചിരുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/bh1.jpg?resize=1161%
2C600&ssl=1)

 
