# മീന രണ്ടാംവിവാഹത്തിന് ഒരുങ്ങുന്നു വരനെയും കണ്ടെത്തി കുടുംബ൦!!

- Link: https://ml.b4blaze.com/film-news/second-marriage-in-actor-s-meena
- Published: 2022-11-29T14:44:12+05:30
- Author: Suji

ഒട്ടുമിക്ക ഭാഷകളിലും തന്റേതായ അഭിനയ പ്രകടനം കാണിച്ച നടിയാണ് മീന. ഈ അടുത്തിടക്കാണ്
താരത്തിന്റെ ഭർത്താവ്  വിദ്യാ സാഗർ മരണപ്പെട്ടത്. ശ്വാസകോശ സംബന്ധമായ അസുഖം കാരണം ആയിരുന്നു
അദ്ദേഹത്തിന് മരണം സംഭവിച്ചത്. ഭർത്താവിന്റെ മരണം താരത്തെയും, കുടുംബത്തെയും ഒരുപാടു
തളർത്തിയിരുന്നു. ഇരുവർക്കും നൈനിക എന്നൊരു മകൾ കൂടി ഉണ്ട്. ഇപ്പോൾ താരം പതിയെ തന്റെ
വിഷമഘട്ടങ്ങൾ തരണം ചെയ്യ്തു സിനിമകൾ ചെയ്യാൻ ഒരുങ്ങുകയാണ്, എന്നാൽ അതിനോടൊപ്പം മറ്റൊരു
സന്തോഷവും ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നു.

മീന രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുകയാണ്‌ എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്, 
തന്റെ മകൾ നൈനികക്ക് വേണ്ടിയാണു താൻ ഇനിയുമൊരു വിവാഹം കഴിക്കുന്നത് എന്ന് താരം പറഞ്ഞതായും
പറയുന്നു. ഇപ്പോൾ സോഷ്യൽ മീഡിയിൽ ഇത് സംബന്ധിച്ച് നിരവധി റിപോർട്ടുകൾ എത്തുന്നുണ്ട്.
ഈ രണ്ടാം വിവാഹത്തിന് താരത്തെ നിർബന്ധിക്കുന്നത് നടിയുടെ കുടുംബം തന്നെയാണ്ന്നു പറയുന്നു.

മീനക്കും അധികം പ്രായം ആയിട്ടില്ല അതുപോലെ മകൾ ഒരു ചെറിയ കുട്ടിയും അതുക്ജണ്ട് തന്നെ
ഒരു വിവാഹം മീനയ്ക്ക് ആകാം എന്നാണ് താരത്തിന്റെ കുടുംബക്കാർ പറയുന്നത് എന്നാണ് വാർത്തകൾ.
ഇപ്പോൾ കുടുംബക്കാർക്കും തന്റെ മക്കൾക്കും വേണ്ടിയാണു താൻ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നത്
എന്നാണ് റിപോർട്ടുകൾ പറയുന്നത്. മീനയുടെ വരൻ തന്റെ കുടുംബസുഹൃത്തായ ബിസ്സിനെസ്സുകാരൻ
ആണെന്നും റിപോർട്ടുകൾ പറയുന്നു. വര്ഷങ്ങളായി അറിയാവുന്ന കുടുംബം ആണ് വരന്റേതെന്നു കുടുംബക്കാർ
പറയുന്നു. ഉടൻ തന്നെ ഇരുവരും വിവാഹിതരാകുമെന്നും പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/meena3.jpg?resize
=1080%2C1350&ssl=1)
