# ‘ചിന്താമണികൊലക്കേസ്’ രണ്ടാം ഭാഗം ഉടൻ, ചിത്രത്തിന്റെ പുതിയ അപ് ഡേറ്റുമായി, ഷാജി കൈലാസ്  

- Link: https://ml.b4blaze.com/film-news/second-part-in-chinthaamani-kolacase-in-shaji-kailas
- Published: 2023-03-16T10:06:01+05:30
- Author: Suji

ഷാജി കൈലാസ്, സുരേഷ് ഗോപി കൂട്ടുകെട്ടിലെ ഒരു സുപ്പെഹിറ്റ്‌ ചിത്രം ആയിരുന്നു ചിന്താമണി
കൊലക്കേസ്, ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാർത്ത ഷാജി കൈലാസ് തന്നെയാണ്
തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നത്, ഈ വാർത്ത ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തും
കഴിഞ്ഞു, എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ് ഡേറ്റ് ആണ് ഷാജി കൈലാസ് വീണ്ടും പുറത്തുവിട്ടിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/chinthamani-kolacase1.
jpg?resize=639%2C355&ssl=1)

ചിത്രത്തിന്റെ തിരക്കഥയുടെ  പകുതി ഭാഗം പൂർത്തീകരിച്ചു. ഷാജി കൈലാസ് അറിയിച്ചു, കഴിഞ്ഞ
മാസം ആയിരുന്നു സിനിമയുടെ രണ്ടാ൦ ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയിരുന്നത്. എൽ  കെ എന്ന്
എഴുതിയ ചിത്രത്തിന്റെ പോസ്റ്ററും അണിയറപ്രവര്തകര് പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ
ആദ്യ ഭാഗത്തിന്റെ തിരകഥ ഒരുക്കിയ സാജൻ തന്നെയാണ് ഈ രണ്ടാം ഭാഗത്തിന്റെയും  രചന നിർവഹിക്കുന്നത്,
ഒരു ഇംഗ്ളീഷ് നോവൽ ആയ ദി വൈറൽ എന്ന കഥയിൽ നിന്നു൦ പ്രചോദനം ആയ ചിത്രം ആയിരുന്നു ഇത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/shaji-kailas1.jpeg?
resize=1079%2C1349&ssl=1)

ചിത്രത്തിൽ സുരേഷ് ഗോപിയാണ് കേന്ദ്ര കഥപാത്രമായി എത്തുന്നത് ,അഭിഭാഷകൻ ആയ ലാൽ കൃഷ്ണ
വിരാടിയാർ ആയിട്ടാണ് താരം ഈ ചിത്രത്തിൽ എത്തുന്നത്. കുറ്റവാളികൾക്ക് വേണ്ടി കേസ് വാദിച്ചു
അവരെ വിജയിപ്പിച്ചതിനു ശേഷം അവരെ കൊല്ലുന്ന  ഒരു അഭിഭാഷകൻ തന്നെയാണ് ലാൽ കൃഷ്ണ വിരാടിയാര്.
ഭാവനയാണ് ഈ ചിത്രത്തിൽ നായിക ആയി എത്തിയിരുന്നത്. ചിത്രം തമിഴിലും, തെലുങ്കിലും റീമേക്ക്
ചെയ്യ്പെട്ടിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/suresh-gopi1.jpg?
resize=1200%2C675&ssl=1)
