# ‘കിംഗ് ഓഫ് കൊത്ത’ക്ക്  രണ്ടാം ഭാഗംപ്രതീഷിക്കാം! ദുൽഖർ പറയുന്നു 

- Link: https://ml.b4blaze.com/film-news/second-part-of-king-of-kotha-movie-says-in-dulquer-salman
- Published: 2023-08-27T12:44:05+05:30
- Author: Suji

ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്ത ഇപ്പോൾ പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്,
ഈ അവസരത്തിൽ ചിത്രത്തിലെ താരങ്ങൾ പങ്കെടുത്ത അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധേയം
ആകുന്നത്, ഈ ചിത്രത്തിലെ തന്റെ കഥപാത്രം വെല്ലുവിളികൾ നിറഞ്ഞ ഒന്നായിരുന്നു ഷബീർ കല്ലറക്കൽ
പറയുന്നു. ഈ ചിത്രം ശരിക്കും എല്ലാ കഥപാത്രങ്ങളും വളരെയേറെ ബുദ്ധിമുട്ടു അറിഞ്ഞ ഒന്നായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/dq1-4.jpg?resize
=914%2C607&ssl=1)

ചിത്രത്തിൽ താൻ ഡി ക്യു വിന്റെ സുഹൃത്താണ്, ചിത്രത്തിലെ എല്ലാവരും വില്ലനുമാണ് എന്നാൽ
നായകനുമാണ്. ബഷീർ പറയുന്നു, അതുപോലെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന്
ദുൽഖർ പറയുന്നു, അതെ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രതീഷിക്കാം. ഈ ചിത്രം പ്രേക്ഷകർ വിജയിപ്പിച്ചു
കഴിഞ്ഞാൽ ഉറപ്പായും ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകും,മുൻപും താൻ ഇത് പറഞ്ഞതാണെന്നും
ദുൽഖർ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/dq2-4.jpg?resize
=985%2C604&ssl=1)

ഓഗസ്റ്റ് 24  നെ ആയിരുന്നു കിങ് ഓഫ് കൊത്ത റിലീസ് ചെയ്യ്തത്, ഹിറ്റ് മേക്കർ ജോഷിയുടെ
മകൻ അഭിലാഷ് ജോഷിയാണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, ദുൽഖറിനൊപ്പം ഷമ്മി തിലകൻ,
ഐശ്വര്യ ലക്ഷ്മി ഷബീർ കല്ലറക്കൽ, പ്രസന്ന ,ചെമ്പൻ വിനോദ്, അനിഖ സുരേന്ദ്രൻ ശാന്തികൃഷ്ണ
തുടങ്ങിയ താരങ്ങൾ ആണ് അഭിനയിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/kotha1.jpg?resize
=910%2C596&ssl=1)

 
