# പ്രിയപ്പെട്ടവര്‍ പോലും എന്നെ തഴഞ്ഞു!!… ഉയരങ്ങളില്‍ എത്താനാകാതെ നടി സീമ..!!

- Link: https://ml.b4blaze.com/film-news/seema-about-career
- Published: 2021-12-14T21:10:08+05:30
- Author: Rahul

സിനിമാ സീരിയല്‍ രംഗത്ത് കഴിവുണ്ടായിട്ടും ഉയരങ്ങളില്‍ എത്താന്‍ ആകാതെ പോയ നിരവധി കലാകാരന്മാരും
കലാകാരികളും ഉണ്ട്. നടി സീമ ജി നായരേയും ഇപ്പോള്‍ ആ കൂട്ടത്തില്‍ പെടുത്തേണ്ടിവരും.
കാരണം താരം തന്നെ തുറന്ന പറഞ്ഞ കാര്യങ്ങളാണ് പ്രേക്ഷകരെ ഈ ഒരു ചിന്തയിലേക്ക് എത്തിക്കുന്നത്.
36 വര്‍ഷമായി സിനിമയില്‍ വന്നിട്ട് എന്നാല്‍ കാര്യമായി ഒന്നും സമ്പാദിക്കാന്‍ പോലും
കഴിഞ്ഞിട്ടില്ലെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. അഭിനയ രംഗത്ത് നേരിടേണ്ടി
വന്ന ബുദ്ധിമുട്ടുകളെ കുറിച്ചും താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/Seema-G-Nair-300x198.
png?resize=892%2C589&ssl=1)

ഇക്കാര്യങ്ങളൊക്കെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരു അഭിമുഖത്തിലാണ്
താരം ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… 
36 വര്‍ഷമായി സിനിമയില്‍ വന്നിട്ട് എങ്കിലും എനിക്ക് കാര്യമായ സമ്പാദ്യങ്ങളൊന്നുമില്ല.
ഇപ്പോഴും ബാധ്യതതകളിലൂടെയാണ് മുന്നോട്ട് പോകുന്നത്, ഒരു സിനിമാ നടിയോ സെലിബ്രിറ്റിയോ
ആയി കഴിഞ്ഞാല്‍ ജീവിതത്തിന്റെ മൊത്തം കളര്‍ തന്നെ മാറിപ്പോകും. ബസിലോ ഓട്ടോറിക്ഷയിലോ
യാത്ര ചെയ്യാന്‍ പറ്റാതെ വരും. നമുക്ക് ഒരുപാട് പരിധികളുണ്ട്. അങ്ങനെ വരുമ്പോള്‍ ജീവിത
ചെലവ് വര്‍ധിക്കും. ബാധ്യതകളും പ്രശ്നങ്ങളും ഉണ്ടാവും. സ്റ്റാറ്റസ് കീപ് ചെയ്യാനുള്ള
നെട്ടോട്ടത്തിലായിരിക്കും. നമ്മള്‍ ജോലി ചെയ്യുന്നുണ്ട്. പക്ഷേ ഇന്നുവരെ തനിക്ക് തൃപ്തിയായിട്ടുള്ള
പ്രതിഫലം കിട്ടിയിട്ടില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/209861_1623253582-
300x162.jpg?resize=885%2C478&ssl=1)

ചോദിച്ചു വാങ്ങിയിട്ടുമില്ല. ചോദിച്ചാല്‍ കിട്ടണമെന്നുമില്ല. അഥവാ അബദ്ധത്തില്‍ എങ്ങാനും
ചോദിച്ചു പോയാല്‍ നമ്മള്‍ കുറ്റക്കാരിയായി. അഹങ്കാരിയായി. പിന്നീട് നമ്മളെ കുറിച്ച്
കേള്‍ക്കുന്നതൊക്കെ വേറെ കഥകളായിരിക്കും. അവരെ വേണ്ടാട്ടോ എടുത്താല്‍ പൊങ്ങാത്ത തുകയാണ്
ചോദിക്കുന്നത്. നമ്മുടെ ഒപ്പമുള്ള പലരും വാങ്ങിക്കുന്ന പ്രതിഫലം കേട്ട് പലപ്പോഴും കണ്ണു
നിറഞ്ഞു പോയിട്ടുണ്ട്. തങ്ങള്‍ പ്രതീക്ഷിച്ചത് പോലെ സീമക്ക് ഉയരാനായില്ലെന്ന് പലരും
പറഞ്ഞിട്ടുണ്ട്. അടുപ്പമുള്ള പലരും തനിക്ക് വേഷം തന്നിട്ടില്ല. താന്‍ ചോദിച്ചിട്ട് 
പോലും വേഷം തന്നിട്ടില്ല എന്നും താരം അഭിമുഖത്തില്‍ പറയുന്നുണ്ട്.
