# ഫോൺ എടുക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിൽ ആണ് അമ്മ ഇപ്പോൾ

- Link: https://ml.b4blaze.com/film-news/seema-current-situation
- Published: 2021-08-12T11:59:52+05:30
- Author: Sreekumar

ശരണ്യയുടെ വിയോഗ വാർത്ത അറിഞ്ഞതിന് മുതൽ നിരവധി പേരാണ് സീമ ജി നായരെ വിളിച്ചുകൊണ്ടിരിക്കുന്നത്.
ശരണ്യയുടെ അടുത്ത സുഹൃത്തും ചേച്ചിയും ഒക്കെ ആയിരുന്നു സീമ. പ്രതിസന്ധി ഘട്ടങ്ങളിൽ 
എല്ലാം ശരണ്യയ്ക്ക്  ആത്മവിശ്വാസം നൽകികൊണ്ട് സീമ ശരണ്യയ്ക്ക് ഒപ്പം തന്നെ നിന്നിരുന്നു.
ശരണ്യയുടെ വിയോഗം ശരണ്യയുടെ അമ്മയെ ബാധിച്ചത് പോലെ തന്നെ ആണ് സീമയെയും ബാധിച്ചിരിക്കുന്നത്.
സാമ്പത്തികമായി ശരണ്യയും കുടുംബവും ബുദ്ധിമുട്ടിയപ്പോൾ എല്ലാം തന്നെ സീമ ഒരുപാട് സഹായം
ആണ് ആ കുടുംബത്തിന് വേണ്ടി ചെയ്തിരുന്നത്. സീമ ചേച്ചി എന്റെ സഹോദരി തന്നെ ആണെന്ന് ശരണ്യയും
പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ ശരണ്യയുടെ വിയോഗ വാർത്ത അറിഞ്ഞു നിരവധി പേരാണ് സീമയെ
വിളിച്ചത്. എന്നാൽ സീമ ആരുടേയും ഫോൺ എടുത്തിരുന്നില്ല. ഇപ്പോഴിതാ സീമ കടന്നു പോകുന്ന
അവസ്ഥ എന്താണെന്ന് പറഞ്ഞു എത്തിയിരിക്കുകയാണ് സീമയുടെ മകൻ ആരോമൽ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/07/seema-about-saranya.
jpg?resize=960%2C540&ssl=1)

ഒരുപാട് പേരാണ് കഴിഞ്ഞ രണ്ടു ദിവസമായി അമ്മയെ വിളിക്കുന്നത്. എന്നാൽ അമ്മ ഇപ്പോൾ തിരുവനന്തപുരത്ത്
ആണ്. മൂന്ന് ദിവസമായി അമ്മ തിരുവനന്തപുരത്ത് പോയിട്ട്. ഒരുപാട് പേര് അമ്മയെ വിളിക്കുകയും
മെസ്സേജ് അയക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. എന്നാൽ വിളിക്കുമ്പോൾ ഫോൺ എടുക്കാനോ യൂട്യൂബിൽ
വരുന്ന മെസ്സേജുകൾക്ക് റിപ്ലൈ കൊടുക്കാനോ കഴിയുന്ന മാനസികാവസ്ഥയിൽ അല്ല അമ്മ ഇപ്പോൾ.
പലരും മെസ്സേജ് അയക്കുന്നുണ്ട് ശരണ്യ മരിച്ചെന്നു വിശ്വസിക്കാൻ കഴിയുന്നില്ല എന്ന്.
അതെ, അത് സത്യം ആണ്. ശരണ്യ ചേച്ചി മരിച്ചു. ഇനി ചേച്ചിയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുക
മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുന്നത് എന്നും ആരോമൽ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/07/Seema-g-nair-fb-
post.jpg?resize=960%2C540&ssl=1)

വർഷങ്ങൾ കൊണ്ട് മഹാമാരിയുമായി കഠിനമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു സിനിമ
സീരിയൽ താരം ശരണ്യ. ലക്ഷക്കണക്കിന് ആളുകളുടെ പ്രാർത്ഥന ആയിരുന്നു ശരണ്യയ്ക്ക് ഒപ്പം
ഉണ്ടായിരുന്നത്. എന്നാൽ എല്ലാ പ്രാർത്ഥനകളും വിഭലമാക്കികൊണ്ട് ശരണ്യ ഈ ലോകത്തിൽ നിന്ന്
വിടപറഞ്ഞിരിക്കുകയാണ്. ജീവിതവും ആഗ്രഹങ്ങളും പാതിവഴിയിൽ ഉപേക്ഷിച്ചാണ് ശരണ്യ ഈ ലോകം
വിട്ട് പോയത്. അൽപ്പം മുൻപ് ആയിരുന്നു ശരണ്യയുടെ അന്ത്യം. തിരുവനന്തപുരത്തെ ഒരു സ്വകാര്യ
ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് ശരണ്യ ഒടുവിൽ വിധിക്ക് കീഴടങ്ങിയത്. ഈ കഴിഞ്ഞ വർഷങ്ങൾ
കൊണ്ട് ഒരുപാട് വേദനകൾ സഹിച്ചാണ് ശരണ്യ ഈ ലോകത്ത് പിടിച്ച് നിന്നത്. പലപ്പോഴും രോഗം
മൂർച്ഛിച്ചതിനെ തുടർന്ന് പതിനൊന്ന് തവണ ശാസ്ത്രക്രീയയ്ക്ക് വിധേയയായിട്ടുണ്ട്.
